തിരുവനന്തപുരം: മന്ത്രിമാര്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ പരിപാടികളില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ ഗവര്‍ണറെ സര്‍ക്കാരിന്റെ നിലപാട് അറിയിക്കും.
തിരുവനന്തപുരം: മന്ത്രിമാര്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ പരിപാടികളില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ ഗവര്‍ണറെ സര്‍ക്കാരിന്റെ നിലപാട് അറിയിക്കും.
ഇതിനായി മുഖ്യമന്ത്രി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് കത്ത് നല്‍കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ പരിപാടികളില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നങ്ങളാണ് പ്രദര്‍ശിപ്പിക്കേണ്ടതെന്നും അതാണ് പ്രോട്ടോക്കോള്‍ എന്നടക്കമുള്ള കാര്യങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തുക.
നേരത്തെ ഇത്തരം സംഭവങ്ങളില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കൃഷി വകുപ്പ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിഷയം മന്ത്രി സഭ യോഗത്തില്‍ ചര്‍ച്ച ചെയ്തത്.
രാജ്ഭവനിലേത് അനൗദ്യോഗിക പരിപാടി അല്ലെങ്കിലും ഔദ്യോഗിക ചിഹ്നങ്ങള്‍ മാത്രം ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടും.
ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് രാജ് ഭവനില്‍വെച്ച് നടത്താനിരുന്ന പരിപാടിയോടെയാണ് കാവിക്കൊടിയേന്തിയ സ്ത്രീ വിഷയത്തില്‍ വിവാദം ആരംഭിച്ചത്. കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും ദീപം തെളിയിക്കലും വേണമെന്ന് രാജ്ഭവന്‍ ആവശ്യപ്പെടുകയായിരുന്നു.
പിന്നാലെ കൃഷി വകുപ്പ് പരിപാടി റദ്ദാക്കി.ആര്‍.എസ്.എസ് ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രത്തിലുള്ളതല്ല യഥാര്‍ത്ഥ ഇന്ത്യന്‍ ഭൂപടമെന്ന് ചൂണ്ടിക്കാട്ടിയുമാണ് കൃഷിവകുപ്പ് പരിപാടി റദ്ദാക്കിയത്.
ഒരു കാരണവശാലും സര്‍ക്കാര്‍ പരിപാടിയില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം വെക്കാന്‍ കഴിയില്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് മറുപടി നല്‍കുകയായിരുന്നു. ഇതോടെയാണ് വിവാദമാരംഭിച്ചത്.
പിന്നീട് രാജ്ഭവനില്‍വെച്ച് നടന്ന സ്‌കൗട്ട് ആന്‍ഡ് ഡൈഡ് പരിപാടിയില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം വെച്ചതിനെത്തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും പരിപാടി ബഹിഷ്‌ക്കരിച്ചിരുന്നു. കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ മൈക്കിലൂടെ പ്രതിഷേധം അറിയിച്ചതിന് ശേഷമാണ് മന്ത്രി ചടങ്ങ് ബഹിഷ്‌ക്കരിച്ചത്.
Content Highlight: Bharatamaba issue; The Chief Minister will write a letter to the Governor to inform him of the government’s stance