സുരക്ഷാ വീഴ്ച; ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ചു
national news
സുരക്ഷാ വീഴ്ച; ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th January 2023, 1:38 pm

ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

മതിയായ സുരക്ഷാ കാരണങ്ങള്‍ ഒരുക്കാത്തതിനാലാണ് യാത്ര നിര്‍ത്തിവെക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. യാത്ര  കശ്മീരിലേക്ക് യാത്ര പ്രവേശിക്കാനിരിക്കെയാണ് നടപടി.

ജമ്മുവിലെ പര്യടനത്തിനിടെ ബനിഹാലില്‍ വെച്ച് ജനക്കൂട്ടം യാത്രയില്‍ ഇരച്ച് കയറിയിരുന്നു. ഇത് വലിയ സുരക്ഷാ പാളിച്ചയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

യാത്രക്ക് സുരക്ഷ ഒരുക്കേണ്ട സി.ആര്‍.പി.എഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആരോപിച്ചു.

സുരക്ഷയില്ലാതെ രാഹുല്‍ ഗാന്ധിക്ക് നടക്കേണ്ടി വന്നുവെന്നും, പിന്നീട് രാഹുല്‍ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറിയെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

സുരക്ഷ ഉറപ്പാക്കിയതിന് ശേഷം യാത്ര പുനരാരംഭിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ഈ മാസം 30ന് ശ്രിനഗറിലാണ് ജോഡോ യാത്ര സമാപിക്കുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

ശക്തമായ സുരക്ഷയാണ് കശ്മീരില്‍ ജോഡോ യാത്രക്ക് ഒരുക്കിയിരുന്നത്. ജമ്മുവിലെ പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് യാത്ര രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇന്ന് വീണ്ടും യാത്ര തുടങ്ങുകയായിരുന്നു.

Content Highlight: Bharat Jodo Yatra Has been Temporarily Suspended