ഈ പതിറ്റാണ്ടില്‍ ദിലീപിന്റെ ഏഴാമത്തെ കംബാക്കായാണ് ആരാധകര്‍ ഭ ഭ ബയെ കണക്കാക്കുന്നത്. കരിയറിലെ ഏറ്റവുമുയര്‍ന്ന ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങിയത്. പുറത്തുവന്ന അപ്‌ഡേറ്റുകളിലെല്ലാം ഗ്രാന്‍ഡ് സ്‌കെയിലിലാണ് സിനിമയുടെ കഥ പറയുന്നതെന്ന് വ്യക്തമായിരുന്നു. എന്നാല്‍ സിനിമ കണ്ടപ്പോള്‍ ഈ ഗ്രാന്‍ഡ് പരിപാടി മേക്കപ്പ് ഡിപ്പാര്‍ട്‌മെന്റില്‍ ഇല്ലായിരുന്നെന്ന് പറയേണ്ടി വരും.
ദിലീപിന്റെ തങ്കമണി എന്ന ചിത്രത്തിലായിരുന്നു അടുത്തിടെ കണ്ട ഏറ്റവും മോശം മേക്കപ്പ്. എന്നാല്‍ അതിനെയും മറികടക്കുന്ന രീതിയിലായിപ്പോയി ധനഞ്ജയ് ശങ്കര്‍ ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രത്തിലെ മേക്കപ്പ്. ദിലീപിന്റെ മോശം ഹെയര്‍സ്‌റ്റൈല്‍ ഒരുവിധത്തില്‍ സഹിച്ചുകൊണ്ടിരുന്നപ്പോള്‍ അതിനെക്കാള്‍ വലിയ അവതാരം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു.
ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിലൊരാളായ നൂറിന്‍ ഷെരീഫിന്റെ ഹെയര്‍സ്റ്റൈലും ലുക്കും കണ്ടിരിക്കാന്‍ തന്നെ പ്രയാസമായിരുന്നു. കേരള ക്രൈം ഫയല്‍സ് സീസണ്‍ 2വില്‍ വ്യത്യസ്തമായ ഗെറ്റപ്പില്‍ നൂറിന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതില്‍ പുതുമയുണ്ടായിരുന്നു. എന്നാല്‍ ഭ ഭ ബയിലെ ഗെറ്റപ്പ് അസഹനീയമെന്ന് പറയാതെ വയ്യ.
എന്നാല്‍ ഈ രണ്ട് കഥാപാത്രങ്ങളും വെറും സാമ്പിള്‍ മാത്രമാണെന്ന് പിന്നീട് മനസിലായി. രണ്ടാം പകുതിയില്‍ പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാലിന്റെ ഗെറ്റപ്പ് ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ചര്‍ച്ചയായിരുന്നു. ഈയടുത്ത് മോഹന്‍ലാലിന് ലഭിച്ച ഏറ്റവും മോശം വിഗ്ഗാണ് ഭ ഭ ബയിലേതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സിനിമയെ അതൊന്നും ബാധിക്കില്ലെന്നാണ് ആരാധകര്‍ അവകാശപ്പെട്ടത്.
ചിത്രം കണ്ടുകൊണ്ടിരുന്നപ്പോള്‍ ഏറ്റവും വലിയ കല്ലുകടിയായത് മോഹന്‍ലാലിന്റെ ഗെറ്റപ്പ് തന്നെയായിരുന്നു. ഒട്ടും ചേരാത്ത വിഗ്ഗും വെച്ച് മോഹന്‍ലാല്‍ ചെയ്യുന്ന ആക്ഷന്‍ സീനുകള്‍ കണ്ടിരിക്കാന്‍ പ്രയാസമായിരുന്നു. ഈ വര്‍ഷം തന്റെ മേക്കപ്പ് കൊണ്ട് മോളിവുഡിനെ ഞെട്ടിച്ച റോണക്‌സ് സേവ്യറാണ് ഈ സിനിമയുടെയും മേക്കപ്പ് എന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. സിനിമയുടെ നിലവാരത്തിന് ഇതൊക്കെ മതിയാകുമെന്ന് റോണക്‌സ് പ്രതീക്ഷിച്ചുകാണണം.
ഭ ഭ ബക്ക് മുമ്പ് നാടക ലെവല്‍ മേക്കപ്പുമായി വന്ന് ക്ഷമ പരീക്ഷിച്ച ചിത്രമായിരുന്നു തങ്കമണി. ദിലീപ്, മനോജ് കെ. ജയന്‍, അസീസ് നെടുമങ്ങാട് തുടങ്ങി സകല ആര്‍ട്ടിസ്റ്റുകളുടെ മേക്കപ്പ് അങ്ങേയറ്റം മോശമായിരുന്നു. ഇപ്പോള്‍ അതിനെക്കാള്‍ ഡോസ് കൂടിയ മേക്കപ്പ് മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തില്‍ സമ്മാനിച്ചിരിക്കുകയാണ് ദിലീപ്.
Content Highlight: Bha Bha Ba movie makeup department became weak