മികച്ച നടനും മികച്ച സിനിമയും; അന്താരാഷ്ട്ര നേട്ടം സ്വന്തമാക്കി സൂര്യയും സുരരൈ പോട്രും
Entertainment news
മികച്ച നടനും മികച്ച സിനിമയും; അന്താരാഷ്ട്ര നേട്ടം സ്വന്തമാക്കി സൂര്യയും സുരരൈ പോട്രും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th August 2021, 5:52 pm

ചെന്നൈ: അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ നേട്ടം സ്വന്തമാക്കി സൂര്യയും സുരരൈ പോട്ര് സിനിമയും. ആസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ ആണ് ചിത്രം നേട്ടം സ്വന്തമാക്കിയത്.

മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരവും മികച്ച നടനുള്ള പുരസ്‌ക്കാരവുമാണ് ചിത്രം സ്വന്തമാക്കിയത്. സൂര്യയുടെ തന്നെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മച്ചത്.

ഡെക്കാന്‍ വിമാന കമ്പനിയുടെ സ്ഥാപകനായ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രമായിരുന്നു ഇത്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലേക്ക് ചിത്രം നിര്‍ദേശിക്കപ്പെട്ടിരുന്നെങ്കിലും അവസാനഘട്ടത്തില്‍ പുറത്താകുകയായിരുന്നു. സുധാ കൊംഗാര പ്രസാദാണ് ചിത്രം സംവിധാനം ചെയ്തത്.

ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒപ്പം മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ജി.വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഐ.എം.ഡി.ബിയില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ലഭിച്ച മൂന്ന് ചിത്രങ്ങളില്‍ ഒന്നാണ് സുരരൈ പോട്ര്. 9.1 ആണ് ചിത്രത്തിന് ഐ.എം.ഡി.ബിയില്‍ ലഭിച്ച റേറ്റ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Best Actor and Best Film; Actor Suriya Sivakumar and Soorarai Pottru Movie win international awards