ബെന്നി പി. നായരമ്പലത്തിന്റെ രചനയിൽ ഷാഫി സംവിധാനം ചെയ്ത ചിത്രമായിരുന്നു തൊമ്മനും മക്കളും. മമ്മൂട്ടിയും ലാലും രാജൻ പി ദേവും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഹ്യൂമറിന് പ്രാധാന്യം നൽകികൊണ്ടാണ് ഷാഫി അണിയിച്ചൊരുക്കിയത്.
ബെന്നി പി. നായരമ്പലത്തിന്റെ രചനയിൽ ഷാഫി സംവിധാനം ചെയ്ത ചിത്രമായിരുന്നു തൊമ്മനും മക്കളും. മമ്മൂട്ടിയും ലാലും രാജൻ പി ദേവും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഹ്യൂമറിന് പ്രാധാന്യം നൽകികൊണ്ടാണ് ഷാഫി അണിയിച്ചൊരുക്കിയത്.
ചിത്രത്തിന് ഇന്നും വലിയ റിപ്പീറ്റ് വാല്യൂ പ്രേക്ഷകർക്കിടയിലുണ്ട്. ചിത്രത്തിൽ തൊമ്മൻ എന്ന പ്രധാന കഥാപാത്രത്തെയായിരുന്നു രാജൻ പി. ദേവ് അവതരിപ്പിച്ചത്. ആ കഥാപാത്രം നടൻ ഇന്നസെന്റിന് വേണ്ടിയാണ് എഴുതിയതെന്നും എന്നാൽ അദ്ദേഹം ആ സമയത്ത് മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നുവെന്നും തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം പറയുന്നു.

പിന്നീട് ജഗതി ശ്രീകുമാറിനെ സമീപിച്ചെന്നും എന്നാൽ അദ്ദേഹവും മറ്റ് സിനിമകളുടെ തിരക്കിലായിരുന്നുവെന്നും ബെന്നി പി.നായരമ്പലം പറയുന്നു. പിന്നീടാണ് രാജൻ പി. ദേവിലേക്ക് സിനിമ എത്തുന്നതെന്നും മമ്മൂട്ടിയാണ് രാജൻ പി.ദേവിന്റെ ആ ഗെറ്റപ്പ് നിർദേശിച്ചതെന്നും ബെന്നി പി.നായരമ്പലം പറയുന്നു.
‘മമ്മൂക്കയുടെയും ലാലിന്റെയും അപ്പനായ തൊമ്മനായി ആദ്യം തീരുമാനിച്ചത് ഇന്നസെന്റ് ചേട്ടനെയായിരുന്നു. ഇവരുടെ രണ്ടുപേരുടെയും അപ്പനായി തോന്നിപ്പിക്കുന്ന ഒരാൾ ആരാണ് എന്ന ചിന്തയിൽ നിന്നാണ് തൊമ്മനായി ഇന്നസെന്റ് ചേട്ടൻ പറ്റുമെന്ന് ഞങ്ങൾ ഉറപ്പിച്ചത്.
പക്ഷെ അദ്ദേഹം ആ സമയത്ത് മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തിരുന്നു. അതുകൊണ്ട് തൊമ്മനും മക്കളും അദ്ദേഹത്തിന് ഒഴിവാക്കേണ്ടി വന്നു. ഇന്നസെന്റ് ചേട്ടൻ ഇല്ലെങ്കിൽ പിന്നെയാര് എന്ന് കുറെ ചിന്തിച്ചു.

അങ്ങനെ ഞങ്ങൾ പിന്നെ ചെന്നെത്തിയത് ജഗതി ശ്രീകുമാറിൽ ആയിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഡേറ്റും വേറേ ദിവസവുമായി ക്ലാഷ് ആയിരുന്നു. അങ്ങനെ പലരുടെയും പേര് നിർദേശിച്ച കൂട്ടത്തിലാണ് രാജൻ പി. ദേവ് ചെയ്താൽ എങ്ങനെ ഉണ്ടാവുമെന്ന് ആലോചിക്കുന്നത്.
കാര്യം മമ്മൂക്കയെ വിളിച്ച് ചോദിച്ചപ്പോൾ അദ്ദേഹവും പറഞ്ഞു, അത് കറക്റ്റ് ആയിരിക്കുമെന്ന്. രാജൻ പി. ദേവിനെ മൊട്ടയടിപ്പിച്ച് വേറേ ഗെറ്റപ്പ് ആക്കിയാൽ മതിയെന്ന നിർദേശം വെച്ചതും മമ്മൂക്കയായിരുന്നു. അതിഗംഭീരമായി അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചു,’ബെന്നി പി. നായരമ്പലം പറയുന്നു.
Content Highlight: Benny P Nayarambalam Talk About Thommanum Makkallum Movie