എന്റെ ആ സിനിമയുടെ പുതുക്കിയ വേര്‍ഷനാണ് പ്രേമലു: ബെന്നി.പി.നായരമ്പലം
Entertainment
എന്റെ ആ സിനിമയുടെ പുതുക്കിയ വേര്‍ഷനാണ് പ്രേമലു: ബെന്നി.പി.നായരമ്പലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th June 2025, 12:35 pm

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ബെന്നി പി. നായരമ്പലം. 1993ല്‍ റിലീസായ കൗശലം എന്ന ചിത്രത്തിലൂടെയാണ് ബെന്നി തിരക്കഥാലോകത്തേക്കെത്തിയത്. ചട്ടമ്പിനാട്, കല്യാണരാമന്‍, ചാന്തുപൊട്ട്, തൊമ്മനും മക്കളും, ചോട്ടാ മുംബൈ, അണ്ണന്‍ തമ്പി തുടങ്ങി ഹിറ്റ് സിനിമകള്‍ക്ക് ബെന്നി തിരക്കഥയൊരുക്കി.

ഇപ്പോള്‍ കല്യാണരാമന്‍ എന്ന സിനിമയുടെ ബേസിക്ക് കണ്ടന്റ് തന്നെയാണ് പ്രേമലുവിന്റേതെന്ന് പറയുകയാണ് ബെന്നി. പി. നായരമ്പലം. ഇരു സിനിമകളുടെയും ബേസ് തോട്ട് ഒന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കല്യാണരാമനില്‍ നായകന് നവ്യയോട് പ്രണയം തോന്നുകയാണെന്നും ഇവിടെ പ്രേമലുവിലും അതുപോലെ നസ്‌ലെന് മമിതയോട് പ്രണയം തോന്നുവെന്നും അദ്ദേഹം പറയുന്നു.

പ്രേമലുവില്‍ ഓഫീസില്‍ ഒരാള്‍ കൂെടയുണ്ടെന്നും ഇവിടെ കുഞ്ചാക്കോ ബോബനുണ്ടെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു. ഇവര്‍ തമ്മിലുള്ള ഈഗോയും അതുപോലെ പെണ്ണിനെ കിട്ടാന്‍ വേണ്ടിയുള്ള മത്സരവുമെല്ലാം ഇരു സിനിമകളിലുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ബെന്നി.പി.നായരമ്പലം

പ്രേമലുവിന്റെ അടിസ്ഥാനപരമായ ആശയം അല്ലെങ്കില്‍ തോട്ട് എന്ന് പറയുന്നത് കല്യാണരാമന്റെ തോട്ട് തന്നെയാണ്. ദിലീപിന് നവ്യയോട് ഇഷ്ടം തോന്നു. ഇവിടെയും നസ്‌ലെന് മറ്റേ പെണ്ണിനോട് ഇഷ്ടം തോന്നുന്നു. അതിനിടയില്‍ ഓഫീസില്‍ ഒരുത്തനുണ്ട്. ഇവിടെ കുഞ്ചാക്കോ ബോബന്‍ ഉണ്ട്. ഇവര് തമ്മിലുള്ള ഈഗോ. കുഞ്ചാക്കോ ബോബന്‍ കൊണ്ട്‌പോകും എന്ന് പറഞ്ഞ്, അവനെ തോല്‍പ്പിക്കാന്‍ വേണ്ടി ഡാന്‍സ് ചെയ്യുന്നു.

നിന്റെ പെണ്ണിനെ അവന്‍ കൊണ്ടുപോകുമെന്ന് പറഞ്ഞ് അവര്‍ തമ്മില്‍ ഒരു മത്സരം നടക്കുന്നു. പിന്നെ കല്യാണ വീട്ടില്‍ അങ്ങനെ ഒരു സിറ്റുവേഷന്‍ വരുന്നു. ബേയ്‌സ് കണ്ടന്റ് അതാണ്. ഇത് ഹൈദരാബാദില്‍ ആക്കി, പുതിയ കാസ്റ്റിങ് വന്നു. ഇത് എഴുത്തുകാര്‍ക്ക് മാത്രമെ പിടികിട്ടുകയുള്ളു. പ്രേക്ഷകന് പിടികിട്ടില്ല. ഇത് അവരെ കുറ്റപ്പെടുത്തി പറയുന്നതല്ല,’ ബെന്നി. പി. നായരമ്പലം പറയുന്നു.

Content highlight: Benny P. Nayarambalam says that the basic content of the movie Kalyanaraman is the same as Premalu