നന്നാകാന്‍ ഉള്ള ലേഹ്യം വാങ്ങിച്ചു താ എന്ന് തല ശരിക്കും വിഷമിച്ചുകൊണ്ടാണ് പറയുന്നത്: ബെന്നി പി. നായരമ്പലം
Entertainment
നന്നാകാന്‍ ഉള്ള ലേഹ്യം വാങ്ങിച്ചു താ എന്ന് തല ശരിക്കും വിഷമിച്ചുകൊണ്ടാണ് പറയുന്നത്: ബെന്നി പി. നായരമ്പലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st June 2025, 11:05 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ റിലീസ് ചെയ്ത ചിത്രം വലിയ വിജയമായി മാറി. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്, സിദ്ദിഖ്, കലാഭവന്‍ മണി തുടങ്ങി വന്‍ താരനിരയായിരുന്നു അണിനിരന്നത്. മണിയന്‍പിള്ള രാജുവാണ് സിനിമ നിര്‍മിച്ചത്. 4k സാങ്കേതിക വിദ്യയില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് വന്‍ വരവേല്പാണ് ലഭിച്ചത്.

ബെന്നി. പി നായരമ്പലമാണ് ചിത്രത്തിന്റ തിരക്കഥ നിര്‍വഹിച്ചിരുന്നത്. ഇപ്പോള്‍ സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച തല എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ബെന്നി പി. നായരമ്പലം. നന്നാകാന്‍ ഉള്ള എന്തെങ്കിലും ലേഹ്യം തരുമോ എന്ന് തല വളരെ ഇമോഷണലായി തന്നെ പറയുന്നതാണെന്ന് അദ്ദേഹം പറയുന്നു.

ആ കഥാപാത്രത്തിന് തന്റെ അച്ഛനെയും പെങ്ങന്മാരെയും സ്‌നേഹിക്കാനുള്ള ഒരു മനസുണ്ടെന്നും എന്നിട്ട് നന്നാകാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടെന്നും പക്ഷേ നന്നാകാന്‍ സാധിക്കുന്നില്ലെന്നും ബെന്നി. പി. നായരമ്പലം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നന്നാവാന്‍ ഉള്ള വല്ല ലേഹ്യം വാങ്ങിച്ച താ എന്ന് തലയുടെ കഥാപാത്രം അത് വളരെ ഇമോഷണലായിട്ടാണ് പറയുന്നത്. അയാള്‍ക്ക് അത് ചെയ്യുന്നത് തെറ്റാണെന്ന് തോന്നുന്നില്ല. അപ്പനെയും പെങ്ങന്മാരെയും സ്‌നേഹിക്കാനുള്ള മനസ് അദ്ദേഹത്തിനുണ്ട്. പിന്നെ നന്നാകാന്‍ അയാള്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ നടക്കുന്നില്ല. അപ്പോഴാണ് നന്നാകാന്‍ ഉള്ള ലേഹ്യമുണ്ടെങ്കില്‍ വാങ്ങി താ എന്ന് പറയുന്നത്,’ ബെന്നി പി. നായരമ്പലം പറയുന്നു.

Content  Highlight: Benny P. Nayarambalam  about the character Thala played by Mohanlal in the movie Chotta mumbai