കൊല്‍ക്കത്ത: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളി സംസാരിക്കുന്ന ഇന്ത്യൻ പൗരന്‍മാരെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും നാടുകടത്തപ്പെടുകയും ചെയ്യുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
കൊല്‍ക്കത്ത: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളി സംസാരിക്കുന്ന ഇന്ത്യൻ പൗരന്‍മാരെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും നാടുകടത്തപ്പെടുകയും ചെയ്യുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
അന്താരാഷ്ട്ര അവകാശ സംരക്ഷണ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ (എച്ച്.ആര്‍.ഡബ്ല്യു) സമീപകാല റിപ്പോര്‍ട്ട് ഉദ്ധരിച്ച് കേന്ദ്രത്തിനെതിരെ മമത രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
‘ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള മള്‍ട്ടി-കണ്‍ട്രി എന്‍.ജി.ഒയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി സര്‍ക്കാരുകള്‍ ബംഗാളി സംസാരിക്കുന്ന ഇന്ത്യൻ പൗരന്‍മാരെ പീഡിപ്പിക്കുന്നതായി റിപ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ട്. നിയമവിരുദ്ധമായി നാടുകടത്തല്‍, ആക്രമണം തുടങ്ങി നിരവധി പീഡനങ്ങൾ അവർക്ക് നേരെ ഉയരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ പോലും ഇന്ത്യയില്‍ നടക്കുന്ന ഭീകരത ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ഉടനടി അവസാനിപ്പിക്കണം’ മമത എക്‌സില്‍ കുറിച്ചു.
ഇന്ത്യയിലുടനീളമുള്ള ബംഗാളി സംസാരിക്കുന്ന ജനങ്ങളെ ലക്ഷ്യം വെച്ചുളള്ള പ്രചാരണമാണ് കേന്ദ്രം സംഘടിപ്പിക്കുന്നതെന്നും മമത ആരോപിച്ചു.
എച്ച്.ആര്‍.ഡബ്ല്യുവിന്റെ ഏഷ്യ ഡയറക്ടര്‍ എലൈന്‍ പിയേഴ്‌സണും ആശങ്ക പ്രകടിപ്പിച്ചതായി മമത ബാനര്‍ജി പറഞ്ഞു. ബംഗാളി സംസാരിക്കുന്ന ഇന്ത്യൻ പൗരന്‍മാരെ ഏകപക്ഷീയമായി രാജ്യത്ത് നിന്ന് പുറത്താക്കുന്നതിലൂടെ ബി.ജെ.പി വിവേചനത്തിന് ആക്കം കൂട്ടുകയാണ്. ഇതിലൂടെ കുടിയേറ്റം നിയന്ത്രിക്കുന്നുണ്ടെന്ന അധികാരികളുടെ അവകാശവാദങ്ങള്‍ വിശ്വസനീയമല്ലെനന്നും മമത പറഞ്ഞു.
എച്ച്.ആര്‍.ഡബ്ല്യുവിന്റെ റിപ്പോര്‍ട്ട് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ അസം, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, ദല്‍ഹി എന്നിവിടങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം നടക്കുന്ന അതിക്രമണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് മമത കൂട്ടിച്ചേർത്തു.
വിദേശ ഫണ്ട് ഉപയോഗിച്ച് ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതായി ആരോപിച്ച മമത ബി.ജെ.പി ഐ.ടി സെല്‍ മേധാവി വിദേശ പണം ഉപയോഗിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നുവെന്നും പറഞ്ഞു.
Content Highlight: Bengalis are being persecuted in BJP-ruled states: Mamata Banerjee