ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയാണ് ഇന്ത്യയുടെ മുന്നിലുള്ളത്. ജനുവരി 11നാണ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. എന്നാല്‍ മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ ജസ്പ്രീത് ബുംറയ്ക്കും ഹാര്‍ദിക് പാണ്ഡ്യയ്ക്കും ബി.സി.സി.ഐ വിശ്രമം അനുവദിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2026 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായി താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ന്യൂസിലാന്‍ഡിനെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയില്‍ ഇരുവരും തിരിച്ചുവരുമെന്നാണ് സൂചന.
ജനുവരി 21നാണ് ന്യൂസിലാന്‍ഡിന് എതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ ടി-20 അരങ്ങേറുന്നത്. നാഗ്പൂരില്‍ ആണ് വേദി. ലോകകപ്പിനായി തയ്യാറെടുക്കുന്ന അതേ സ്‌ക്വാഡ് തന്നെയാണ് കിവീസിനെതിരെയും കളത്തിലിറങ്ങുന്നത്.
അതേസമയം ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ഇടം നേടിയിരുന്നു. പ്രോട്ടിയാസിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജു നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് താരം സ്‌ക്വാഡില്‍ ഇടം നേടിയത്. വൈസ് ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലിനെ ഓവര്‍ടേക്ക് ചെയ്താണ് സഞ്ജു സ്‌ക്വാഡിലെത്തിയത്.