ശക്തിമാനും മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗവും; റണ്‍വീര്‍ സിങ്ങിനെ നായകനാക്കി ബോളിവുഡ് സിനിമ; പ്രതികരിച്ച് ബേസില്‍ ജോസഫ്
Entertainment news
ശക്തിമാനും മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗവും; റണ്‍വീര്‍ സിങ്ങിനെ നായകനാക്കി ബോളിവുഡ് സിനിമ; പ്രതികരിച്ച് ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th November 2023, 11:14 pm

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ബേസില്‍ ജോസഫ്. അഭിനയം കൊണ്ടും സംവിധാന മികവ് കൊണ്ടും കഴിവ് തെളിയിച്ച വ്യക്തിയാണ് ബേസില്‍. താരത്തിന്റെ പുതിയ സിനിമകള്‍ മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.

ഈയിടെയായി ബേസിലിന്റെ ഒരു ബോളിവുഡ് സിനിമ വരുന്നുണ്ടെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അതില്‍ റണ്‍വീര്‍ സിങ്ങാണ് നായകനെന്നും വാര്‍ത്തകളില്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ ഫാലിമിയുടെ പ്രൊമോഷനിടെ ഇതിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ബേസില്‍.

ഒപ്പം മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തെ പറ്റിയും ശക്തിമാന്‍ സിനിമയെ പറ്റിയും ബേസില്‍ പ്രതികരിച്ചു. മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ബേസിലിന്റെ ബോളിവുഡ് സിനിമ വരുന്നെന്ന് വാര്‍ത്തകളുണ്ടല്ലോയെന്നും റണ്‍വീര്‍ സിങ്ങാണോ നായകനെന്നും അവതാരകന്‍ ചോദിക്കുകയായിരുന്നു. ബേസില്‍ മറുപടി പറയാതെ വന്നതോടെ ധ്യാന്‍ ശ്രീനിവാസന്‍ അങ്ങനെ ഒരു സിനിമ വരുന്ന കാര്യം പറഞ്ഞിട്ടുണ്ടല്ലോയെന്ന് അവതാരകന്‍ ചോദിച്ചു.

അങ്ങനെയൊന്നും പറയാന്‍ ആയിട്ടില്ല എന്നായിരുന്നു ബേസിലിന്റെ മറുപടി. പറയാറായില്ലെങ്കിലും അങ്ങനെ ഒരു സിനിമ ഉണ്ടോയെന്ന് വീണ്ടും അവതാരകന്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു താരം മറുപടി പറഞ്ഞത്. ഒന്നും പറയില്ല എന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തെ പറ്റി ചോദിച്ചപ്പോള്‍ ആ സിനിമ ഉണ്ടാകും എന്നാണ് ബേസില്‍ മറുപടി നല്‍കിയത്.

‘അടുത്തതായി ഒരു സിനിമ ചെയ്യാനുണ്ട്. അത് കഴിഞ്ഞാല്‍ മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ഉണ്ടാകും,’ ബേസില്‍ പറഞ്ഞു.

ശക്തിമാനാണ് യഥാര്‍ത്ഥത്തില്‍ ചെയ്യാന്‍ പോകുന്ന സിനിമയെന്ന് പറഞ്ഞു കേട്ടിട്ടുണ്ടല്ലോയെന്നും മിന്നല്‍ മുരളി മിക്‌സ് ചെയ്തിട്ടുള്ള സിനിമയാകുമോ അതെന്നും അവതാരകന്‍ ചോദിച്ചപ്പോള്‍ ചിരിയോടെ എനിക്കറിയില്ല എന്ന് പറഞ്ഞ് ബേസില്‍ ഒഴിഞ്ഞു മാറി.

Content Highlight: Basil Joseph Talks About Shaktiman And Minnal Murali Second Part And  Bollywood Movie Starring Ranveer Singh