കുറഞ്ഞ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സജിന്‍ ഗോപു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായ ആവേശത്തിലും 2023ല്‍ പുറത്തിറങ്ങിയ രോമാഞ്ചത്തിലും മികച്ച വേഷമായിരുന്നു സജിന്‍ ചെയ്തത്. കഴിഞ്ഞ ദിവസം റിലീസായ പൊന്മാന്‍ എന്ന ചിത്രത്തിലും കേന്ദ്ര കഥാപാത്രമായ മരിയാനോ റോബര്‍ട്ടോയായി എത്തിയത് സജിന്‍ ഗോപുവാണ്.
സജിന്‍ ഗോപുവിനെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. എ. മന്നില്‍ സജിന്‍ ഗോപു വരുമ്പോള്‍ സാധാരണ ചെറിയ റോളെല്ലാം ചെയ്യാന്‍ വരുന്ന ഒരു ആര്‍ട്ടിസ്റ്റായാണ് താന്‍ കണ്ടതെന്ന് ബേസില്‍ ജോസഫ് പറയുന്നു. എന്നാല്‍ അമ്പാന്‍ പോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്ത് പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് വരെ സജിന്‍ എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ജാന്‍. എ. മന്നില്‍ സജിന്‍ വരുമ്പോള്‍ സാധാരണ ചെറിയ റോളെല്ലാം ചെയ്യാന്‍ വരുന്ന ഒരു ആര്‍ട്ടിസ്റ്റായാണ് ഞാന്‍ കണ്ടത്. പക്ഷെ ഇയാള്‍ നന്നായി ചെയ്തു. സ്‌ക്രീനില്‍ ശരത്ത് സഭയെ എല്ലാം പിടിച്ച് ‘എന്താടാ..എന്താ നിന്റെ പ്രശ്‌നം’ എന്നൊക്കെ ചോദിക്കുമ്പോള്‍ അപ്പോഴേ സജിന്റെ ഉള്ളിലെ ഹ്യൂമര്‍ എനിക്ക് മനസിലായി. സാധാരണപോലെയല്ല സജിന്‍ അതെല്ലാം ചെയ്തത്.
അത് കഴിഞ്ഞിട്ട് പിന്നെ സജിന്‍ ചെയ്ത ചുരുളി വരുന്നു. പിന്നെ രോമാഞ്ചം വരുന്നു. രോമാഞ്ചത്തിലും ആള്‍ ആളുടേതായിട്ടുള്ള സ്‌പേസ് ഉണ്ടാക്കിയെടുത്തു. സജിന്‍ കിട്ടിയ അവസരങ്ങളെല്ലാം നന്നായി ഉപയോഗിക്കുന്നുണ്ടായിരുന്നു. അത് നല്ലൊരു ആക്ടറിന്റെ ട്രീറ്റ് ആണല്ലോ.
അതിന് ശേഷം അമ്പാനും കൂടെ വന്നപ്പോള്‍ പൂര്‍ത്തിയായി. കാരണം അമ്പാനെ അദ്ദേഹം വേറെ ലെവലിലേക്കാണ് എത്തിച്ചിരിക്കുന്നത്. അതൊരു കള്‍ട്ട് ക്യാരക്ടറായി മാറി. വേറെ ലെവലിലാണ് അദ്ദേഹം അത് ചെയ്തത്.
‘ശ്രദ്ധിക്ക് അമ്പാനെ, അമ്പാനെ അതൊന്ന് ഓഫ് ചെയ്യ്’ എന്നൊക്കെയുള്ളത് നമ്മുടെ പോപ്പ് കല്‍ച്ചറിന്റെ തന്നെ ഭാഗമായി.
പാന്‍ ഇന്ത്യന്‍ പോപ്പ് കല്‍ച്ചറിന്റെ ഭാഗമായി അമ്പാന്‍ മാറി. പാന്‍ ഇന്ത്യന്‍ സ്റ്റാറായി. അങ്ങനെ കൃത്യമായി അവസരങ്ങള്‍ ഉപയോഗിക്കുക, ആളുകളുടെ ഇഷ്ടം നേടുക എന്നതൊക്കെ എളുപ്പമല്ല. അതെല്ലാം സജിന്‍ കൃത്യമായി ചെയ്തു,’ ബേസില്‍ ജോസഫ് പറയുന്നു.