സീരിയസ് ആകേണ്ട സ്ഥലത്ത് അലമ്പ് കാണിക്കും, അപ്പോൾ അവളുടെ കയ്യിൽ നിന്ന് ഇടിയൊക്കെ കിട്ടും: ബേസിൽ ജോസഫ്
Entertainment
സീരിയസ് ആകേണ്ട സ്ഥലത്ത് അലമ്പ് കാണിക്കും, അപ്പോൾ അവളുടെ കയ്യിൽ നിന്ന് ഇടിയൊക്കെ കിട്ടും: ബേസിൽ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th May 2025, 12:20 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. 2013ല്‍ തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സഹ സംവിധായകനായിട്ടാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ മൂന്ന് സിനിമകളിലൂടെ തന്നെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറാന്‍ അദ്ദേഹത്തിന് എളുപ്പം സാധിച്ചിരുന്നു. സോഷ്യൽ മീഡിയയിലും താരമായ ബേസിലും അദ്ദേഹത്തിൻ്റെ പങ്കാളിയും തമ്മിലുള്ള തമാശകളെല്ലാം വൈറലാണ്. ഇപ്പോൾ തൻ്റെ പങ്കാളിയെക്കുറിച്ച് സംസാരിക്കുകയാണ് ബേസിൽ ജോസഫ്.

തന്റെ പങ്കാളി ചില കാര്യങ്ങളില്‍ അത്ര അലമ്പല്ലെന്നും പക്വതയുള്ള ആളാണെന്നും ബേസില്‍ ജോസഫ് പറയുന്നു. തമാശയാണെങ്കില്‍ തമാശ, സീരിയസ് ആണെങ്കില്‍ സീരിയസ് ആണെന്നും എന്നാല്‍ താന്‍ സീരിയസ് ആവേണ്ട സ്ഥലത്തും അലമ്പ് കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ തനിക്ക് ഇടി കിട്ടുമെന്നും പ്രശ്‌നമാകുമ്പോള്‍ തന്നെ ആരും വിളിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക് പ്രശ്‌നപരിഹാരമോ ഉപദേശമോ പറയാന്‍ അറിയില്ലെന്നും ചിലപ്പോള്‍ കോമാളിത്തരം കാണിക്കുമെന്നും നടന്‍ പറഞ്ഞു. അവരും തന്റെ അടുത്ത് നിന്ന് അതാണ് പ്രതീക്ഷിക്കുന്നതെന്നും ബേസിൽ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ & സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവള്‍ ചില കാര്യങ്ങളില്‍ എന്റെയത്ര അലമ്പല്ല. അല്‍പം പക്വതയുള്ള ആളാണ്. തമാശയാണെങ്കില്‍ തമാശ. സീരിയസ് ആണെങ്കില്‍ സീരിയസ് ആണ്. അങ്ങനെയാണ്. പക്ഷേ ഞാന്‍ സീരിയസ് ആകേണ്ട സ്ഥലത്തും ചിലപ്പോള്‍ അലമ്പ് കാണിക്കും. അപ്പോഴാണ് അവളുടെ ഇടി കിട്ടുന്നത്.

ആരും പ്രശ്‌നമുണ്ടാവുമ്പോള്‍ എന്നെ വിളിക്കാറില്ല. കാരണം പ്രശ്‌ന പരിഹാരമോ ഉപദേശമോ ഒന്നും എനിക്ക് പറയാന്‍ പറ്റില്ല. ചിലപ്പോള്‍ കോമാളിത്തരം കാണിക്കും. ‘നിനക്ക് അങ്ങനെത്തന്നെ വേണമെന്നൊക്കെ പറയും’ അവരും എൻ്റെ അടുത്ത് അതുതന്നെയാവും പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണല്ലോ പ്രിയപ്പെട്ടവരെല്ലാം ചേർന്ന് നില്‍ക്കുന്നത്,’ ബേസിൽ പറയുന്നു.

Content Highlight: Basil Joseph Talking about his Partner