ലോകഃ കണ്ട് കല്യാണിക്ക് മെസേജ് അയച്ചു; അങ്ങനെയൊരു കഥാപാത്രത്തെ സ്‌ക്രീനില്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ട്: ബേസില്‍ ജോസഫ്
Malayalam Cinema
ലോകഃ കണ്ട് കല്യാണിക്ക് മെസേജ് അയച്ചു; അങ്ങനെയൊരു കഥാപാത്രത്തെ സ്‌ക്രീനില്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ട്: ബേസില്‍ ജോസഫ്
ഐറിന്‍ മരിയ ആന്റണി
Thursday, 18th December 2025, 2:58 pm

ലോകഃയിലെ കല്യാണിയുടെ പെര്‍ഫോമന്‍സ് തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്ന് ബേസില്‍ ജോസഫ്. ലോകഃ താന്‍ രണ്ട് തവണ കണ്ടുവെന്നും കല്യാണിക്ക് മെസേജ് അയച്ചിരുന്നുവെന്നും ബേസില്‍ പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ അനുപമ ചോപ്രയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബേസില്‍ ജോസഫ്, കല്യാണി പ്രിയദര്‍ശന്‍ Photo: Screengrab/ Hollywood Indian reporter india

‘ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് കല്യാണിക്ക് മെസേജ് അയച്ചിരുന്നു. പിന്നെ കല്യാണി നീയൊരു റോക്‌സ്റ്റാര്‍ ആണെന്ന് പറഞ്ഞ് രണ്ടാമത് ഞാന്‍ മെസേജ് അയച്ചത്. ആക്ഷന്‍ സീനുകള്‍ എല്ലാം നന്നായിരുന്നു. ബോഡി ലാങ്ക്വേജും സ്വാഗും, സ്‌റ്റൈലുമൊക്കെ സ്‌ക്രീനിലേക്ക് കൊണ്ട് വരുക എന്നത് വളരെ ഡിഫിക്കള്‍ട്ടാണ്. അതിന് വേണ്ടി കല്യാണി ഒരുപാട് ദിവസങ്ങളിലായി കഠിനാധ്വാനം ചെയ്ത് പരിശ്രമിച്ചിട്ടുണ്ട്,’ ബേസില്‍ പറയുന്നു.

അത് ഓണ്‍സെറ്റിലെ തയ്യാറെടുപ്പുകള്‍ മാത്രമായിരുന്നില്ലെന്നും റിലീസിന് മുന്നോടിയായി ഒരുപാട് പ്രിപ്പറേഷനിലൂടെ കല്യാണി പോയിട്ടുണ്ടെന്നും ബേസില്‍ പറഞ്ഞു. തന്നെ സ്വാധീനിച്ച പെര്‍ഫോമന്‍സുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയുടെ ആക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു ബേസില്‍. ഇന്റര്‍വ്യൂവില്‍ വിക്കി കൗശല്‍, കല്യാണി പ്രിയദര്‍ശന്‍, രുക്മിണി വസന്ത്, കൃതി സനോണ്‍ തുടങ്ങിയവരും പങ്കെടുത്തിട്ടുണ്ട്.

ആദ്യ 300 കോടി നേടി മലയാളത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ദുല്‍ഖര്‍ സല്‍മാനാണ്. സിനിമയില്‍ കല്യാണി പ്രിയദര്‍ശന് പുറമെ നസ്ലെന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നത്.

Content Highlight:  Basil Joseph said he really liked Kalyani’s performance in Lokah movie chandra 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.