യുവേഫ ചാമ്പ്യന്‍സ് ലീഗ് 2026-27 സീസണിന്റെ ലീഗ് ഘട്ട നറുക്കെടുപ്പ് പൂര്‍ത്തിയാതോടെ ആരാധകര്‍ ആവേശത്തിലാണ്. വമ്പന്‍ ടീമുകള്‍ കൊമ്പന്‍മാരോട് എതിരിടുന്ന തകര്‍പ്പന്‍ പോരാട്ടങ്ങള്‍ക്കാണ് ഇത്തവണ ടൂര്‍ണമെന്റ് സാക്ഷ്യം വഹിക്കുക. എല്ലാ സൂപ്പര്‍ ടീമുകള്‍ക്കും മറ്റ് ലീഗുകളിലെ വമ്പന്‍മാരെ നേരിടാനുണ്ട്.
ലീഗ് ഘട്ടത്തില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ പി.എസ്.ജിയും തമ്മിലുള്ള പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പി.എസ്.ജിയുടെ തട്ടകമായ പാര്‍ക് ഡെസ് പ്രിന്‍സസിലാണ് മത്സരം.
Barcelona 🔵🔴#UCLdraw pic.twitter.com/wbueAx2Cd6
— UEFA Champions League (@ChampionsLeague) August 27, 2026
ഈ മത്സരം ബാഴ്‌സ ആരാധകരെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. തങ്ങള്‍ ഒടുവില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയപ്പോള്‍ പരിശീലകനായി ഒപ്പമുണ്ടായിരുന്ന ലൂയീസ് എന്‌റിക്വാണ് പി.എസ്.ജിയുടെ മാസ്റ്റര്‍ ടാക്ടീഷ്യന്‍.
✅ Home and away opponents for Pot 1 teams 🏠✈️#UCLdraw pic.twitter.com/OKyCVzJAJR
— UEFA Champions League (@ChampionsLeague) August 27, 2026
കഴിഞ്ഞ സീസണില്‍ പി.എസ്.ജിയും ബാഴ്‌സയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം പാരീസിയന്‍സിനൊപ്പമായിരുന്നു. കറ്റാലന്‍മാരുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബാഴ്‌സയുടെ തോല്‍വി.
അന്ന് ബാഴ്‌സയുടെ ഗോള്‍ നേടിയ സ്പാനിഷ് സൂപ്പര്‍ താരം ഫെറാന്‍ ടോറസ് ഇപ്പോള്‍ പി.എസ്.ജിക്കൊപ്പമാണ് എന്നതും ശ്രദ്ധേയമാണ്.

2021 ഡിസംബറിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ഫെറാന്‍ ടോറസ് ബാഴ്‌സയിലെത്തിയത്. ടീമിനൊപ്പം നാല് സീസണില്‍ കളത്തിലിറങ്ങിയ താരം 207 മത്സരത്തില്‍ നിന്നും 65 ഗോളുകള്‍ നേടിയിട്ടുണ്ട്. ബ്ലൂഗ്രാനയ്‌ക്കൊപ്പം ഏഴ് കിരീടങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്.
2025/26 ലാ ലിഗയില്‍ 16 ഗോളുകളുമായി സഹതാരം ലാമിന്‍ യമാലിനൊപ്പം സാറ ട്രോഫിയും നേടിയിരുന്നു.

2026 ലോകകപ്പ് ഫൈനലില്‍ സ്‌പെയ്‌നിനെ വിജയത്തിലേക്ക് നയിച്ച ഗോളും ഷാര്‍ക്കെന്ന് വിളിപ്പേരുള്ള ഫെറാന്‍ ടോറസ് തന്നെയാണ്. ഇതിന് പിന്നാലെയാണ് താരം പി.എസ്.ജിയിലെത്തിയത്.
ഫെറാന്‍ ടോറസ് തന്റെ പഴയ ടീമിനെതിരെ കളത്തിലിറങ്ങുന്നതിന് കൂടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
Content Highlight: Barcelona will face PSG in UCL League phase
