വെക്കെടാ ഇതിന് മേലെ ഒന്ന്! ആന്വല്‍ ടേബിളില്‍ 96 പോയിന്റ്! ഇവിടെയും റയലിന് തോല്‍വി മാത്രം
Sports News
വെക്കെടാ ഇതിന് മേലെ ഒന്ന്! ആന്വല്‍ ടേബിളില്‍ 96 പോയിന്റ്! ഇവിടെയും റയലിന് തോല്‍വി മാത്രം
ആദര്‍ശ് എം.കെ.
Wednesday, 24th December 2025, 10:35 pm

ലാ ലിഗയില്‍ എഫ്.സി ബാഴ്‌സലോണ തങ്ങളുടെ ആധിപത്യം തുടരുകയാണ്. കഴിഞ്ഞ സീസണില്‍ ഡൊമസ്റ്റിക് ട്രെബിള്‍ പൂര്‍ത്തിയാക്കിയ കറ്റാലന്‍മാര്‍ ഇത്തവണ സെക്സ്റ്റപ്പിള്‍ തന്നെയാണ് ലക്ഷ്യമിടുന്നത്.

ലാ ലിഗ പോയിന്റ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്‌സ. 18 മത്സരത്തില്‍ നിന്നും 46 പോയിന്റാണ് ബ്ലൂഗ്രാനയ്ക്കുള്ളത്. ചിരവൈരികളായ റയലിനാകട്ടെ 18 മത്സരത്തില്‍ നിന്നും 42 പോയിന്റാണ് നേടാന്‍ സാധിച്ചത്.

റഫീന്യയും ലാമിന്‍ യമാലും. Photo: Barcelona FC/x.com

 

കേവലം ഈ സീസണില്‍ മാത്രമല്ല, 2025ലെ ആന്വല്‍ പോയിന്റ് ടേബിളിലും ബാഴ്‌സയാണ് ഒന്നാമത്. 2025 കലണ്ടര്‍ ഇയറില്‍ ബാഴ്‌സ 96 പോയിന്റ് നേടിയപ്പോള്‍ 86 പോയിന്റാണ് രണ്ടാമതുള്ള റയലിനുള്ളത്.

ലാ ലിഗ ആന്വല്‍ ടേബിള്‍ 2025

(ടീം – പോയിന്റ് – ഗോള്‍ വ്യത്യാസം എന്നീ ക്രമത്തില്‍)

ബാഴ്‌സലോണ – 96 – +65

റയല്‍ മാഡ്രിഡ് – 86 – +37

വിയ്യാറയല്‍ – 75 – +32

അത്‌ലറ്റിക്കോ മാഡ്രിഡ് – 72 – +34

റയല്‍ ബെറ്റിസ് – 63 – +18

എസ്പാന്യോള്‍ – 60 – +8

അത്‌ലറ്റിക്കോ ബില്‍ബാവോ – 57 – +5

സെല്‍റ്റ വിഗോ – 54 – +4

വലന്‍സിയ – 50 – -10

റയോ വല്ലെകാനോ – 48 – -10

ഗെറ്റാഫെ – 46 – -10

ഒസാസുന – 45 – -3

അലാവസ് – 43 – -7

സെവിയ്യ – 39 – -8

റയല്‍ സോസിഡാഡ് – 38 – -18

മയ്യോര്‍ക – 36 – -12

ജിറോണ – 31 – -35

(പ്രമോഷന്‍ ലഭിച്ച ടീമുകളെയോ റെലഗേറ്റ് ചെയ്യപ്പെട്ട ടീമുകളെയോ ഉള്‍പ്പെടുത്തിയിട്ടില്ല)

സീസണില്‍ 18 മത്സരത്തില്‍ നിന്നും 15 വിജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് ബാഴ്‌സയ്ക്കുള്ളത്. 51 ഗോളടിച്ചപ്പോള്‍ 20 ഗോളുകളേറ്റുവാങ്ങി.

13 വിജയവുമായാണ് റയല്‍ രണ്ടാമതുള്ളത്. രണ്ട് മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ മൂന്നെണ്ണം സമനിലയിലുമായി. 37 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാമത്.

ജനുവരി നാലാണ് ലാലിഗയില്‍ ബാഴ്‌സയുടെ അടുത്ത മത്സരം. ആര്‍.സി.ഡി.ഇ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ എസ്പാന്യോളാണ് എതിരാളികള്‍.

 

Content Highlight: Barcelona FC tops the list of La Liga 2025 Annual Table

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.