ബഹ്‌റൈന്‍ ഇസ്രഈല്‍ ബന്ധം ഒരു പടി കൂടി മുന്നിലേക്ക്; ആദ്യ അംബാസിഡറെത്തുന്നു
World News
ബഹ്‌റൈന്‍ ഇസ്രഈല്‍ ബന്ധം ഒരു പടി കൂടി മുന്നിലേക്ക്; ആദ്യ അംബാസിഡറെത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st March 2021, 9:32 am

ബഹ്‌റൈന്‍: ബഹ്‌റൈനും ഇസ്രഈലും തമ്മിലുള്ള ബന്ധം ഒരു പടി കൂടി മുന്നിലേക്ക്. പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയ ദിശ മാറുന്ന ചരിത്രപരമായ സമാധാന ഉടമ്പടിയില്‍ 2020 സെപ്തംബറില്‍ ഒപ്പുവെച്ചതിന് ശേഷം ബഹ്‌റൈന്‍ ഇസ്രഈലിലേക്ക് ആദ്യ അംബാസിഡറെ നിയോഗിച്ചിരിക്കുകയാണ്. ഖാലിദ് യൂസഫ് അല്‍ ജലാമയാണ് ഇസ്രഈലിലേക്കുള്ള ബഹ്‌റൈന്റെ ആദ്യ അംബാസിഡര്‍.

എംബസി ആരംഭിക്കാനുള്ള ബഹ്‌റൈന്റെ തീരുമാനത്തെ ഇസ്രഈല്‍ സ്വാഗതം ചെയ്തു.

ഇസ്രഈല്‍ വിദേശകാര്യമന്ത്രാലയം ട്വീറ്റിലൂടെയാണ് ബഹ്‌റൈന്റെ തീരുമാനത്തെ സ്വഗതം ചെയ്ത് മുന്നോട്ടു വന്നത്. വരുന്ന ആഴ്ച ബഹ്‌റൈനില്‍ നിന്നും ഒരു സംഘം ഇസ്രഈലിലേക്ക് എംബസി ആരംഭിക്കുന്നതിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായി പോകുന്നുണ്ട്.

അമേരിക്കന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ വെച്ചാണ് യു.എ.ഇ.യും ബഹ്‌റൈനും, ഇസ്രഈലുമായി കരാറില്‍ ഒപ്പുവെച്ചത്.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ് ബിന്‍ സയിദ് അല്‍നഹ്യാനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യമന്ത്രി അബ്ദുള്ള ബിന്‍ സയ്യിദ് അലി നഹ്യാനും ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ഡോ. അബ്ദുള്‍ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായിരുന്നു സെപ്തംബറില്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bahrain appoints first ambassador to Israel