ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരത്തിന്റെ ഭാര്യയുടെ ചിത്രം; വിവാദമായതോടെ ട്വീറ്റ് മുക്കി
national news
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരത്തിന്റെ ഭാര്യയുടെ ചിത്രം; വിവാദമായതോടെ ട്വീറ്റ് മുക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st March 2021, 8:34 am

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രമോയില്‍ കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരത്തിന്റെ ഭാര്യ ശ്രീനിധി ചിദംബരത്തിന്റെ ഭരതനാട്യം പോസ് ഉപയോഗിച്ച് ബി.ജെ.പി. പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റിന്റെ
ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ് ശ്രീനിധിയുടെ ചിത്രം ഉപയോഗിച്ചത്.

കാര്‍ത്തി ചിദംബരത്തിന്റെ ഭാര്യയുടെ ചിത്രമാണ് ഉപയോഗിച്ചതെന്ന് മനസ്സിലായതോടെ പാര്‍ട്ടി ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.]

2010 ല്‍ നടന്ന സെമ്മൊഴി സമ്മേളനത്തില്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധി രചിച്ച് എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ സെമ്മൊഴി ഗാനത്തിന്റെ ഭാഗമായിരുന്നു ശ്രീനിധിയുടെ പോസ്.

തന്റെ ഫോട്ടോ എടുത്തതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ശ്രീനിധി, തമിഴ്‌നാട്ടില്‍ താമര വിരിയാന്‍ പോകുന്നില്ലെന്നും പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Tamil Nadu BJP tweets Congress MP Karti Chidambaram’s wife and artiste Srinidhi’s photo, gets ridiculed