പാകിസ്ഥാനും ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരം നടക്കുകയാണ്. പാകിസ്ഥാനും ശ്രീലങ്കയുമാണ് ഏറ്റുമുട്ടുന്നത്. മത്സരത്തില് ടോസ് നേടിയ ശ്രീലങ്ക പാകിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്ന്ന് 49.5 ഓവറില് 305 റണ്സിന് പാകിസ്ഥാന് ഓള് ഔട്ട് ആവുകയായിരുന്നു. നിലവില് മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 35 ഓവര് പൂര്ത്തിയായപ്പോള് നാല് വിക്കറ്റ് നഷ്ടത്തില് 196 റണ്സാണ് നേടിയത്.
പാകിസ്ഥാന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് അഞ്ചാം സ്ഥാനക്കാരന് സല്മാന് അലി ആഘയാണ്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 90 പന്തില് നിന്ന് 107 റണ്സാണ് താരം നേടിയത്. ഒരു സിക്സും 10 ഫോറും ഉള്പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
മത്സരത്തില് പാകിസ്ഥാന് വേണ്ടി 57 പന്തില് നിന്ന് ആറ് ഫോര് ഉള്പ്പെടെ 45 റണ്സ് നേടിയാണ് ബാബര് അസം പുറത്തായത്. കളം വിടുമ്പോള് ഒരു മിന്നും നേട്ടം സ്വന്തമാക്കാനും ബാബറിന് സാധിച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില് 141 ഇന്നിങ്സിന് ശേഷം ഏറ്റവും കൂടുതല് റണ്സ് നേടുന്ന താരമാകാനാണ് ബാബറിന് സാധിച്ചത്. ആ നേട്ടത്തില് മുന് പ്രോട്ടിയാസ് താരം ഹാഷിം അംലയേയും മറികടന്നാണ് ബാബര് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില് 141 ഇന്നിങ്സിന് ശേഷം ഏറ്റവും കൂടുതല് റണ്സ് നേടുന്ന താരങ്ങള്
ബാബര് അസം (പാകിസ്ഥാന്) – 6671
ഹാഷിം അംല (സൗത്ത് ആഫ്രിക്ക) – 6626
വിരാട് കോഹ്ലി (ഇന്ത്യ) – 6224
അതേസമയം മത്സരത്തില് ബാബറിന് പുറമേ 40 പന്തില് 39 റണ്സ് നേടിയാണ് സാദ് ബായിഗ് മടങ്ങിയത്. ഹസന് നവാസ് 37 റണ്സും ഓപ്പണര് ഫഖര് സമാന് 16 റണ്സിനും സയിം അയ്യൂബ് ഏഴ് റണ്സിനുമാണ് കൂടാരം കയറിയത്.
ശ്രീലങ്കയ്ക്ക് വേണ്ടി ഈഷന് മലിംഗ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള് അസിതാ ഫെര്ണാണ്ടോ മൂന്ന് വിക്കറ്റും ദില്ശന് മധുശങ്ക രണ്ട് വിക്കറ്റും വീഴ്ത്തി.
Content Highlight: Babar Azam Surpass Hashim Amla In ODI Record
