ആദ്യ മത്സരത്തില്‍ നാണംകെട്ട് ബാബര്‍; ലോകകപ്പ് ചരിത്രത്തില്‍ ഒന്നാമന്‍!
Cricket
ആദ്യ മത്സരത്തില്‍ നാണംകെട്ട് ബാബര്‍; ലോകകപ്പ് ചരിത്രത്തില്‍ ഒന്നാമന്‍!
ശ്രീരാഗ് പാറക്കല്‍
Saturday, 7th February 2026, 3:40 pm

2026 ടി – 20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ വിജയം സ്വന്തമാക്കി പാകിസ്ഥാന്‍. കൊളംബോയില്‍ നടന്ന മൂന്ന് വിക്കറ്റിനാണ് പാകിസ്ഥാന്‍ വിജയിച്ചത്. മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ നെതര്‍ലാന്‍ഡ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് 147 റണ്‍സിന് ഓള്‍ ഔട്ട് ഓവുകയായിരുന്നു ഓര്‍ഞ്ച് പട. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

പാകിസ്ഥാന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാനാണ്. 31 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 47 റണ്‍സാണ് ഫര്‍ഹാന്‍ നേടിയത്. ഫഹിം അഷ്‌റഫ് 29 റണ്‍സ് നേടി പുറത്താകാതെ പാകിസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു. സയിം അയൂബ് 13 പന്തില്‍ 24 റണ്‍സ് നേടിയും പുറത്തായി. മറ്റാര്‍ക്കും ടീമിന് വേണ്ടി കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചിരുന്നില്ല.

മത്സരത്തില്‍ പാകിസ്ഥാന്റെ സീനിയര്‍ താരം ബാബര്‍ അസം 18 പന്തില്‍ 15 റണ്‍സ് നേടിയാണ് മടങ്ങിയത്. ഇതോടെ ഒരു മോശം റെക്കോഡും താരത്തിന്റെ പേരില്‍ വന്നുചേര്‍ന്നിരിക്കുകയാണ്. ടി-20 ലോകകപ്പില്‍ ഏറ്റവും കുറഞ്ഞ് സ്‌ട്രൈക്ക് റേറ്റുള്ള താരമായി മാറുകയാണ് ബാബര്‍ (മിനിമം 500 റണ്‍സ്).

ടി-20 ലോകകപ്പില്‍ ഏറ്റവും കുറഞ്ഞ് സ്‌ട്രൈക്ക് റേറ്റുള്ള താരം

ബാബര്‍ അസം (പാകിസ്ഥാന്‍) – 110.37

മുഹമ്മദ് ഹഫീസ് (പാകിസ്ഥാന്‍) – 11.81

കുമാര്‍ സംഗക്കാര (ശ്രീലങ്ക) – 112.53

കെയ്ന്‍ വില്യംസണ്‍ (ന്യൂസിലാന്‍ഡ്) – 112.53

മുഹമ്മദ് റിസ്വാന്‍ (പാകിസ്ഥാന്‍) – 112.97

തമീം ഇഖ്ബാല്‍ (ബംഗ്ലാദേശ്) – 113.46

നെതര്‍ലാന്‍ഡ്‌സിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേഡ്‌സാണ്. 29 പന്തില്‍ 37 റണ്‍സെടുത്താണ് താരം ടീമിന്റെ ടോപ് സ്‌കോററായത്. ബാസ് ഡി ലീഡ് 25 പന്തില്‍ 30 റണ്‍സും അക്കര്‍മാന്‍ 14 പന്തില്‍ 20 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. മറ്റാര്‍ക്കും വലിയ മികച്ച സ്‌കോര്‍ കണ്ടെത്താനാവാതെ വന്നതോടെ ടീമിന് ഒരു പന്ത് ബാക്കി നില്‍ക്കെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.

പാകിസ്ഥാനായി സല്‍മാന്‍ മിര്‍സ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അബ്രാര്‍ അഹമ്മദ്, സയീം അയ്യൂബ്, മുഹമ്മദ് നവാസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തപ്പോള്‍ ഷഹീന്‍ ഷാ അഫ്രീദി ഒരു വിക്കറ്റും സ്വന്തമാക്കി. നെതര്‍ലാന്‍ഡ്‌സിന് വേണ്ടി ആര്യന്‍ ദത്ത്, പോള്‍ വാന്‍ മീകരന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി മികവ് പുലര്‍ത്തി.

Content Highlight: Babar Azam In Unwanted Record Achievement In T20 World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ