അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്; ചിത്രം നിര്‍മിക്കാനുള്ള അവകാശം വാങ്ങി ജോണ്‍ എബ്രഹാം
Kerala News
അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്; ചിത്രം നിര്‍മിക്കാനുള്ള അവകാശം വാങ്ങി ജോണ്‍ എബ്രഹാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th May 2020, 1:24 pm

സച്ചി സംവിധാനം ചെയ്ത് പൃഥ്വി രാജും ബിജുമേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ചിത്രം റിമേക്ക് ചെയ്യാനുള്ള അവകാശം ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം സ്വന്തമാക്കിയെന്നാണ് വിവരങ്ങള്‍.

ജോണിന്റെ നിര്‍മാണക്കമ്പനിയായ ജെ. എ എന്റര്‍ടൈന്‍മെന്റ് ആകും ഹിന്ദിയില്‍ ചിത്രം നിര്‍മിക്കുക. ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് റീമേക്ക് അവകാശവും വളരെ വേഗം തന്നെ വിറ്റു പോയിരുന്നു.

വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളം, കാര്‍ത്തിക് സുബ്രരാജ് സംവിധാനം ചെയ്ത ജിഗ്ഗര്‍തണ്ട എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച തമിഴ്.എസ്.കതിരേശനാണ് അയ്യപ്പനും കോശിയുടെയും തമിഴ് റീമേക്ക് അവകാശം വാങ്ങിയത്.

ചിത്രം ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു തിയറ്ററുകളിലെത്തിയത്. തിയറ്ററില്‍ നിന്ന് മാത്രം 30 കോടിയിലേറെ കളക്ഷനാണ് ചിത്രം നേടിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക