എഡിറ്റര്‍
എഡിറ്റര്‍
The life shared by streets
എഡിറ്റര്‍
Thursday 11th October 2012 9:02pm

അയ്യപ്പന്‍ ജീവിതത്തിന്റെ കണക്ക് പുസ്തകം സൂക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ ഭൂതകാലത്തിന്റെ ഏടുകള്‍ മറിക്കുന്നില്ല. വിചിത്രമായ ജീവിത രീതികള്‍ പിന്തുടരുന്ന അയ്യപ്പന്റെ ജീവിതത്തിന്റെ ഭാഗമാണ് റെയില്‍വേ സ്റ്റേഷനുകള്‍.

Ayyappan


കാലിഡോസ്‌കോപ്പ് /പ്രകാശ് മഹാദേവഗ്രാമം


Prakash Mahadevagramam, Photographerപേര് അയ്യപ്പന്‍, ദേശം തമിഴ്‌നാട്ടിലെ തിരുച്ചെന്തൂരിലുള്ള കടലോരഗ്രാമം. നാല്പ്പത് വര്‍ഷമായി ഈ മനുഷ്യന്‍ നടന്ന് തീര്‍ക്കുന്ന വഴികള്‍ ഏറെയാണ്. തെരുവുകള്‍ മുറിച്ചെടുത്തതാണ് അയ്യപ്പന്റെ ജീവിതം. തോരാതെ പെയ്ത മഴ നനഞ്ഞ് യാദൃശ്ചികമായാണ് ഇയാള്‍ എനിക്ക് മുമ്പിലെത്തിയത്. സുഹൃത്ത് ഷണ്മുഖ ഹോട്ടല്‍ ഉടമ മുരളിയാണ് അയ്യപ്പനെ കുറിച്ച് പറഞ്ഞത്.

Ads By Google

അയ്യപ്പന്‍ ജീവിതത്തിന്റെ കണക്ക് പുസ്തകം സൂക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ ഭൂതകാലത്തിന്റെ ഏടുകള്‍ മറിക്കുന്നില്ല. വിചിത്രമായ ജീവിത രീതികള്‍ പിന്തുടരുന്ന അയ്യപ്പന്റെ ജീവിതത്തിന്റെ ഭാഗമാണ് റെയില്‍വേ സ്റ്റേഷനുകള്‍. ഭാരമേറിയ ശൂലവുമായി പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്ന അയ്യപ്പന്‍ തീവണ്ടി യാത്രക്കാര്‍ക്ക് പരിചിതമായ കാഴ്ചയാണ്. റെയില്‍പ്പാളങ്ങളുടെ ഇരമ്പമാണ് അയ്യപ്പന്റെ ജീവിതതാളം. എവിടെയായാലും റെയില്‍വെ സ്‌റ്റേഷനുകളാണ് ഈ മനുഷ്യന്റെ താവളം.

കണ്ണൂരില്‍ എത്തിയിട്ട് ഏഴ് വര്‍ഷങ്ങളായി. ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രമാണ് അയ്യപ്പന്റെ കണ്ണൂരിലെ ഇടം. അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ രണ്ട് നേരവും ഭക്ഷണം ലഭിക്കും. വെള്ളം തോര്‍ന്നപ്പോള്‍ ഹോട്ടലിന്റെ അകത്തേക്ക് പോയി അയാള്‍ ഉച്ചഭക്ഷണം കഴിച്ചു. പൈസ കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സ്‌നേഹത്തോടെ വിലക്കി.

ശൂലം വേണോ, രണ്ടായിരത്തി അഞ്ഞൂറ് രൂപ, പുതിയതായി കൊണ്ടുവന്നതാണ്. കയ്യില്‍ പിടിച്ച കനമുള്ള ശൂലം എനിയ്ക്ക് നേരെ നീട്ടി. അയ്യപ്പന്റെ കയ്യിലുള്ള ഓടുകൊണ്ടുള്ള ശൂലത്തിന് ആവശ്യക്കാരേറെയാണ്. മധുരയില്‍ നിന്നാണ് ശൂലം കൊണ്ടുവരുന്നത്. രാമേശ്വരത്ത് നിന്നും കന്യാകുമാരിയില്‍ നിന്നും പലതരത്തിലുള്ള വലിയ ശംഖുകളും രുദ്രാക്ഷങ്ങളും കൊണ്ടുവരുന്നു…… അയ്യപ്പന്‍ പറഞ്ഞു.

എന്റെ ക്യാമറ അയ്യപ്പന്റെ ചിത്രങ്ങള്‍ പകര്‍ത്തി. ഞാന്‍ ഇരുപത് രൂപ കൊടുത്ത് രണ്ട് രുദ്രാക്ഷങ്ങള്‍ വാങ്ങി. പുറത്ത് അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. 2.30 നുള്ള മെയില്‍ വണ്ടി പിടിക്കണം, അയ്യപ്പന്‍ നിഷ്‌ക്കളങ്കമായ ഒരു ചിരി എടുത്തണിഞ്ഞു. മഴ തോര്‍ന്നിട്ടില്ല. അയ്യപ്പന്‍ മഴയിലേക്കിറങ്ങി മാഞ്ഞു.

Phone: +91 9895 238 108

പ്രകാശ് മഹാദേവഗ്രാമത്തിന്റെ മറ്റു കാലിഡോസ്‌കോപ്പികള്‍:

അമ്മ

ലോണ്‍ലിനെസ്സ്

ബേര്‍ണിങ് ലൈഫ്

എ ലൈഫ് ലൈക്ക് എ റിവര്‍

വറുതികാലത്തെ തെയ്യങ്ങള്‍

ഒറ്റസ്‌നാപ്പിലൊതുങ്ങുന്നതല്ല ഈ ജീവിതം

തെയ്യമായാലും മനുഷ്യനായാലും പുലയന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനാണ്

Advertisement