ആയുര്‍വേദത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് മലയാളി ഡോക്ടര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആയുഷ് മന്ത്രാലയം
national news
ആയുര്‍വേദത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് മലയാളി ഡോക്ടര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആയുഷ് മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st September 2021, 7:43 pm

ന്യൂദല്‍ഹി: ആയുര്‍വേദത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് മലയാളി ഡോക്ടര്‍ക്കെതിരെ ഭീഷണിയുമായി ആയുഷ് മന്ത്രാലയം. ഡോക്ടര്‍ക്കെതിരെ മാനഹാനി നടപടിയെടുക്കുമെന്നാണ് ഭീഷണി.

ഒരു യൂട്യൂബ് വീഡിയോയില്‍ ആയുര്‍വേദത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് മന്ത്രാലയത്തിന്റെ ഭീഷണി. പരമ്പരാഗത വൈദ്യശാസ്ത്ര രീതികളുടെ കടുത്ത വിമര്‍ശകനാണ് ഡോ. സിറിയക് അബി ഫിലിപ്‌സ്. കൊച്ചിയില്‍ നിന്നുള്ള ഹെപ്പറ്റോളജിസ്റ്റാണ് ഇദ്ദേഹം.

ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയവയുടെ പ്രതിച്ഛായ സിറിയക് നശിപ്പിച്ചെന്ന് ആരോപിച്ച് രാജ്യമെമ്പാടുമുള്ള മെഡിക്കല്‍ അസോസിയേഷനുകള്‍ക്ക് മന്ത്രാലയം അയച്ച കത്ത് സിറിയക് ട്വീറ്റ് ചെയ്തു.

പച്ച മരുന്നിന്റെ വിഷാംശങ്ങളെക്കുറിച്ചും മെഡിക്കല്‍ സമ്പ്രദായങ്ങളെക്കുറിച്ചും സംസാരിക്കരുതെന്ന് വൈദ്യശാസ്ത്ര സംവിധാനങ്ങളുടെ കാവല്‍ക്കാരനായ ആയുഷ് മന്ത്രാലയം തനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നായിരുന്നു സിറിയക്കിന്റെ ട്വീറ്റ്.

ഈ വര്‍ഷം ജൂണില്‍ കേരള ആസ്ഥാനമായുള്ള യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചില സസ്യങ്ങളുടെ ഉപയോഗത്തിലൂടെ കരളിന് ഉണ്ടായേക്കാവുന്ന ഹാനികരമായ കാര്യങ്ങളെക്കുറിച്ച് ഡോക്ടര്‍ ചര്‍ച്ച ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: AYUSH ministry threatens Kerala doctor with defamation, for ‘denigrating’ Ayurveda