അത് വരെ ചിരിച്ചിരുന്ന ഫഹദിക്ക ആ സീൻ വന്നപ്പോൾ പെട്ടെന്ന് സ്വിച്ചായി, പക്ഷെ ഞങ്ങൾക്ക് മാറാൻ കഴിഞ്ഞില്ല
Entertainment
അത് വരെ ചിരിച്ചിരുന്ന ഫഹദിക്ക ആ സീൻ വന്നപ്പോൾ പെട്ടെന്ന് സ്വിച്ചായി, പക്ഷെ ഞങ്ങൾക്ക് മാറാൻ കഴിഞ്ഞില്ല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th May 2024, 3:01 pm

റീ ഇൻട്രൊഡ്യൂസിങ് ഫഫ എന്ന ടാഗ്‌ലൈനോടെ ഫഹദിനെ അഴിച്ചു വിട്ട ചിത്രമാണ് ആവേശം.
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ തുടക്കം മുതലേ ഹൈപ്പിൽ കയറിയ പടമാണ് ആവേശം.

ബാംഗ്ലൂരിലെ കോളേജിൽ പഠിക്കാൻ എത്തുന്ന മൂന്ന് വിദ്യാർത്ഥികളും അവർ ലോക്കൽ ഗുണ്ടയായ രംഗണ്ണനെ പരിചയപ്പെടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

 

ആവേശത്തിൽ ഫഹദിനൊപ്പം പ്രധാന വേഷത്തിൽ എത്തിയത് മൂന്ന് നായകന്മാർ ആയിരുന്നു. മൂന്ന് പേരും സോഷ്യൽ മീഡിയകളിൽ യുവ ജനങ്ങൾക്ക് പരിചിതരാണ്.

തിരുവനന്തപുരംകാരന്‍ മിഥുന്‍ ജയശങ്കര്‍, കൊല്ലംകാരനായ ഹിപ്സ്റ്റര്‍, റോഷന്‍ ഷാനവാസ് എന്നിവരാണ് കലക്കന്‍ പ്രകടനം നടത്തി ചിത്രത്തിൽ കയ്യടി നേടുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് താരങ്ങൾ.

ചിത്രത്തിന്റെ ക്ലൈമാക്സ്‌ ഷോട്ടിന് മുമ്പ് ഫഹദ് ഫാസിൽ തങ്ങളോടൊപ്പം തമാശ പറഞ്ഞിരിക്കുകയായിരുന്നുവെന്നും എന്നാൽ ഷോട്ട് റെഡിയായപ്പോൾ ഫഹദ് പെട്ടെന്ന് കഥാപാത്രത്തിലേക്ക് മാറിയെന്നും തങ്ങൾക്ക് അതിന് കഴിഞ്ഞില്ലെന്നും അവർ പറയുന്നു. ഒറിജിനൽസ് ബൈ വീണയോട് സംസാരിക്കുകയായിരുന്നു താരങ്ങൾ.

 

‘ആവേശത്തിലെ ലാസ്റ്റ് സീനില്ലേ. ബിബിയെ വന്ന് ചീത്ത വിളിക്കുന്ന സീൻ. ആ സീനിന് തൊട്ട് മുമ്പ് ഫഹദിക്ക ഞങ്ങളോട് എന്തോ നല്ല തമാശ പറഞ്ഞ് നിൽക്കുകയായിരുന്നു. ഞങ്ങൾ എല്ലാവരും നല്ല ചിരിയായിരുന്നു. ഫഹദിക്കയും നല്ല ചിരിയായിരുന്നു.

പക്ഷെ ടേക്ക് റെഡി എന്ന് പറഞ്ഞപ്പോൾ ഫഹദിക്ക സ്വിച്ചായി. പക്ഷെ ഞങ്ങൾക്ക് സ്വിച്ചാവാൻ പറ്റിയില്ല. ഞങ്ങൾ എങ്ങനെ സ്വിച്ച് ആവനാണ്. അത് അവിടെ ഇരുന്ന് നേരിട്ട് കണ്ടപ്പോൾ ഞങ്ങൾ എല്ലാവരും ഒരുപാട് അത്ഭുതപ്പെട്ടുപോയി. ആ സീനിൽ തന്നെ ഫഹദിക്ക വന്നിട്ട് ഒരു ടേബിൾ എടുത്ത് എറിയുന്നുണ്ട്. അതുകൂടെ കണ്ടപ്പോൾ ഞങ്ങൾ ആകെ ഷോക്കായി,’താരങ്ങൾ പറയുന്നു.

അതേസമയം ആവേശം 150 കോടിയും കടന്ന് ബോക്സ്‌ ഓഫീസ് തേരോട്ടം തുടരുകയാണ്. മലയാളത്തിൽ 150 കോടി നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ചിത്രമാണ് ആവേശം.

Content Highlight: Avesham movie Stars Talk About Fahad Fazil