വി. വിജയകുമാര്‍
വി. വിജയകുമാര്‍
ഒരു മലയാള ഗ്രന്ഥകാരനാണ് വി.വിജയകുമാര്‍. സാഹിത്യം, സംസ്‌ക്കാരം, ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ആനുകാലികങ്ങളിലും എഴുതാറുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികസാഹിത്യത്തിനുള്ള 2007-ലെ എന്‍.വി. കൃഷ്ണവാരിയര്‍ സാഹിത്യപുരസ്‌ക്കാരം നേടി. ഏറ്റവും നല്ല ചലച്ചിത്രലേഖനത്തിനുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ 2013ലെ അവാര്‍ഡ് അടൂര്‍ ഗോപാലകൃഷ്ണന്റെ ചലച്ചിത്രങ്ങളെ ആസ്പദമാക്കി എഴുതിയ ലേഖനത്തിനു ലഭിച്ചു.