വളരെ ക്രിയേറ്റീവായി ചിന്തിക്കുന്നവള്‍; ആ മലയാളി നടിയുമായി ഞാന്‍ പെട്ടെന്ന് കൂട്ടായി: അഥര്‍വ മുരളി
Entertainment
വളരെ ക്രിയേറ്റീവായി ചിന്തിക്കുന്നവള്‍; ആ മലയാളി നടിയുമായി ഞാന്‍ പെട്ടെന്ന് കൂട്ടായി: അഥര്‍വ മുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th June 2025, 4:41 pm

നെല്‍സണ്‍ വെങ്കിടേശന്‍ സംവിധാനം ചെയ്ത 2025ല്‍ വരാനിരിക്കുന്ന ചിത്രമാണ് ഡി.എന്‍.എ. അഥര്‍വ മുരളി നായകനായെത്തുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. ദിവ്യ എന്ന കഥാപാത്രമായാണ് സിനിമയില്‍ നിമിഷയെത്തുന്നത്. ഇപ്പോള്‍ നിമിഷയെ കുറിച്ച് സംസാരിക്കുകയാണ് അഥര്‍വ.

ഡി.എന്‍.എ യുടെ സെറ്റില്‍ വെച്ച് താനും നിമിഷയും പെട്ടന്ന് തന്നെ കൂട്ടായെന്നും ആദ്യ ദിവസം തന്നെ തങ്ങള്‍ നല്ല സുഹൃത്തുക്കളായെന്നും അഥര്‍വ പറയുന്നു. വളരെ ക്രിയേറ്റിവായി ചിന്തിക്കുന്ന ആര്‍ട്ടിസ്റ്റാണ് നിമിഷയെന്നും അദ്ദേഹം പറയുന്നു. നായാട്ട് എന്ന സിനിമ എന്തുകൊണ്ടാണ് നിമിഷ സെലക്ട് ചെയ്തതെനന്നും എങ്ങനെയാണ് ആ കഥാപാത്രത്തെ സമീപിച്ചത് എന്നെല്ലാം താന്‍ അവരോട് ചോദിച്ചുവെന്നും അഥര്‍വ പറയുന്നു.

കഥാപാത്രത്തിന് വേണ്ടി ശരിക്കും ഒരുപാട് റിഹേഴ്‌സലോ ഹോം വര്‍ക്കോ ചെയ്യുന്ന ആര്‍ട്ടിസ്റ്റല്ല നിമിഷയെന്നും ഡി.എന്‍.എ. യുടെ ഷൂട്ടിന്റെ സമയത്തും താന്‍ അത് ശ്രദ്ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെല്‍സണ്‍ സീന്‍ ഇങ്ങനെയാണ് എന്ന് വിശദീകരിക്കുമ്പോള്‍ നിമിഷ അത് ജസ്റ്റ് കേട്ട് തലയാട്ടുമെന്നും ഷോട്ടിന് തൊട്ട് മുമ്പ് വരെ വളരെ ജോളിയായി നിന്നിട്ട് ആക്ഷന്‍ പറയുമ്പോള്‍ പെട്ടെന്ന് ആ കഥാപാത്രത്തിലേക്ക് ട്രാന്‍സ്‌ഫോം ആകുകയാണ് ചെയ്യുകയെന്നും അഥര്‍വ പറഞ്ഞു. സിനിമാ വികടനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ നിമിഷയുടെ അടുത്ത് ഒരുപാട് തവണ ചോദിച്ച ഒരു കാര്യം ഉണ്ട്. നായാട്ട് എന്ന സിനിമ നിങ്ങള്‍ എന്തുകൊണ്ട് സെലക്ട് ചെയ്തു എന്നായിരുന്നു. ആ ചോദ്യം. ആ സിനിമ ഞാന്‍ കണ്ടിട്ട് നിമിഷയുടെ അടുത്ത് എന്തുകൊണ്ടാണ് ഈ സിനിമ നിങ്ങള്‍ തെരഞ്ഞെടുത്തത് എന്നും അതുപോലെ എങ്ങനെയാണ് ആ സിനിമയെ അപ്രോച്ച് ചെയ്തത് എന്നൊക്കെ ചോദിച്ചു. സെറ്റില്‍ ഞങ്ങള്‍ തമ്മില്‍ പെട്ടന്ന് തന്നെ കമ്പനിയായിരുന്നു. ആദ്യത്തെ ദിവസം തന്നെ ഞാനും നിമിഷയും ഫ്രണ്ട്‌സായി. എനിക്ക് നല്ല കംഫര്‍ട്ടബിളായിരുന്നു. അതുപോലെ നിമിഷ വളരെ ക്രിയേറ്റീവായി ചിന്തിക്കുന്ന ആളാണ്.

അങ്ങനെ നമ്മള്‍ സംസാരിക്കുമ്പോഴാണ് ഞാന്‍ എങ്ങനെയാണ് കഥാപാത്രത്തിനെ അപ്രോച്ച് ചെയ്യുന്നത് എന്നൊക്കെ ചോദിച്ചത്. എനിക്ക് അപ്പോഴാണ് മനസിലായത് ഒരു അഭിനേതാവെന്ന നിലയില്‍ അവര്‍ ആ കഥാപാത്രത്തിന് വേണ്ടി ശരിക്കും ഒരുപാട് പ്രിപ്പറേഷനോ ഹോം വര്‍ക്കുകളോ ഒന്നും ചെയ്യുന്നില്ലെന്ന് എനിക്കപ്പോഴാണ് മനസിലായത്.

ഉദാഹരണമായി ഞാനും നെല്‍സണ്‍ സാറും നിമിഷയും അവിടെ നില്‍ക്കുന്നുണ്ടാകും. നെല്‍സണ്‍ സാര്‍ സീന്‍ വിശദീകരിക്കുകയായിരിക്കും. നിമിഷ ഒരു ഐ കോണ്‍ഡാക്റ്റും തരില്ല. താഴേക്ക് നോക്കുകയായിരിക്കും പക്ഷേ സാര്‍ പറയുന്നതൊക്കെ കേള്‍ക്കുന്നുണ്ടാകും. കേട്ട് തലയാട്ടുന്നുണ്ടാകും. എല്ലാം കഴിഞ്ഞിട്ട് എന്നെയോ നെല്‍സണ്‍ സാറിനെയോ നോക്കി ഒന്ന് ചിരിക്കും. നിമിഷ ആക്ഷന്‍ പറയുന്നതിന്റെ തൊട്ട് മുമ്പ് വരെ ചിരിച്ച് നല്ല ജോളിയായിട്ടായിരിക്കും. ആക്ഷന്‍ പറഞ്ഞയുടനെ ട്രാന്‍സ്‌ഫോം ആകും. ട്രാന്‍സ്‌ഫോമായിട്ട് ആ ടേക്കില്‍ എന്ത് വരുന്നോ അത് പോലെ ചെയ്യും,’ അഥര്‍വ പറയുന്നു.

Content Highlight: Atharvaa  murali  about Nimisha sajayan