ബി.ജെ.പിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് പ്രതിപക്ഷം; അസമില്‍ 22 ഓളം എം.എല്‍.എമാരെ ജയ്പൂര്‍ റിസോര്‍ട്ടിലേക്ക് മാറ്റി
national news
ബി.ജെ.പിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് പ്രതിപക്ഷം; അസമില്‍ 22 ഓളം എം.എല്‍.എമാരെ ജയ്പൂര്‍ റിസോര്‍ട്ടിലേക്ക് മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th April 2021, 3:55 pm

ഗുവാഹത്തി: അസമില്‍ തെരഞ്ഞെടുപ്പ്  കഴിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ചേക്കാറാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് ഈ നടപടിയെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. 22 പ്രതിപക്ഷ എം.എല്‍.എമാരെയാണ് ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റുന്നത്.

അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായാണ് നടന്നത്. മാര്‍ച്ച് 27-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 47 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിരുന്നു.

ഏപ്രില്‍ ഒന്നിനും ആറിനുമാണ് രണ്ടും മൂന്നു ഘട്ട വോട്ടെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തില്‍ 39 മണ്ഡലങ്ങളിലെയും മൂന്നാം ഘട്ടത്തില്‍ 40 മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. മെയ് 2-നാണ് ഫലപ്രഖ്യാപനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Assam Conrgess Alliance Candidates Flown To Jaipur Resort For Safekeeping