ആസിഫ് ഇക്കയുടെ ശബ്ദവുമായി സാമ്യം തോന്നുന്നത് എനിക്ക് നെഗറ്റീവാണ്: അസ്‌കര്‍ അലി
Entertainment
ആസിഫ് ഇക്കയുടെ ശബ്ദവുമായി സാമ്യം തോന്നുന്നത് എനിക്ക് നെഗറ്റീവാണ്: അസ്‌കര്‍ അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st June 2025, 12:32 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അസ്‌കര്‍ അലി. 2017ല്‍ ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. മലയാളികളുടെ പ്രിയനടന്‍ ആസിഫ് അലിയുടെ ഇളയ സഹോദരന്‍ കൂടിയാണ് അസ്‌കര്‍.

ഹണി ബീ 2.5വിന് ശേഷം അരുണ്‍ വൈഗ സംവിധാനം ചെയ്ത ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് കാമുകി, ജീം ബൂം ബ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഒരു ഇടവേളക്ക് ശേഷം ജാനകി സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് അസ്‌കര്‍.

തന്റെ ശബ്ദം ആസിഫ് അലിയുടെ ശബ്ദവുമായി സാമ്യം തോന്നുന്നത് സിനിമകളില്‍ തന്നെ നെഗറ്റീവായാണ് ബാധിക്കുക എന്ന് അസ്‌കര്‍ പറയുന്നു. കാരണം ആസിഫ് അലി എന്ന നടന്‍ ഓള്‍റെഡി സിനിമയിലുണ്ടെന്നും താനും അതുപോലെ തന്നെയായിട്ട് ഗുണമൊന്നും ഇല്ലെന്നും അദ്ദേഹം പറയുന്നു. തന്റേതായ ഒരു ഐഡന്‍ന്റിയും ആക്ടിങ് സ്റ്റൈലും ഉണ്ടാക്കിയെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിന് വേണ്ടി തന്നെയാണ് താന്‍ ശ്രമിക്കുന്നതെന്നും അസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ മറ്റ് കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ എന്റെ ശബ്ദം ആസിഫ് ഇക്കയുടെ ശബ്ദമായി തോന്നുന്നത് നെഗറ്റീവായിട്ടായിരിക്കും വരിക. കാരണം ഓള്‍റെഡി ഒരു ആസിഫ് അലി ഉണ്ട്. ഞാന്‍ അത് തന്നെയായിട്ട് അതുകൊണ്ട് വലിയ ഗുണം എനിക്കുമില്ല. എനിക്ക് ശരിക്കും എന്റേതായ ഒരു ഐഡന്റിറ്റി വേണം. ഒരു ആക്ടിങ് സ്‌റ്റൈല്‍ വേണം എന്നൊക്കെ തന്നെയാണ് ആഗ്രഹം. അതിനുവേണ്ടിയാണ് ഇപ്പോഴും ഞാന്‍ ട്രൈ ചെയ്ത് കൊണ്ടിരിക്കുന്നത്,’ അക്‌സര്‍ അലി പറയുന്നു.

Content Highlight: Askar says that the similarity of his voice to Asif Ali’s voice will have a negative impact on the films themselves.