സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അസ്‌കര്‍ അലി. 2017ല്‍ ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. മലയാളികളുടെ പ്രിയനടന്‍ ആസിഫ് അലിയുടെ ഇളയ സഹോദരന്‍ കൂടിയാണ് അസ്‌കര്‍.
സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അസ്‌കര്‍ അലി. 2017ല്‍ ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. മലയാളികളുടെ പ്രിയനടന്‍ ആസിഫ് അലിയുടെ ഇളയ സഹോദരന്‍ കൂടിയാണ് അസ്‌കര്‍.
ഹണി ബീ 2.5വിന് ശേഷം അരുണ്‍ വൈഗ സംവിധാനം ചെയ്ത ചെമ്പരത്തിപ്പൂ എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് കാമുകി, ജീം ബൂം ബ തുടങ്ങിയ ചില സിനിമകളിലും അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഒരു ഇടവേളക്ക് ശേഷം ജാനകി vs സ്‌റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് അസ്‌കര്‍.
തന്റെ സഹോദരനായ ആസിഫ് അലിയെ കുറിച്ച് പറയുകയാണ് നടന്‍. ചേട്ടന്റെ കരിയറില്‍ പരാജയം നേരിട്ട സമയത്ത് കുടുംബം നല്‍കിയ സപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ സില്ലിമോങ്ക്‌സ് മോളിവുഡിനോട് മറുപടി പറയുകയായിരുന്നു അസ്‌കര്‍ അലി.
‘ഞങ്ങളുടെ കുടുംബത്തിന്റെ മുന്നില്‍ ആസിക്ക സിനിമയുടെ കാര്യങ്ങള്‍ അങ്ങനെ പറയാറില്ല. എപ്പോഴും ചിരിച്ച മുഖത്തോടെയാണ് ഇക്ക ഉണ്ടാവുക. ഞങ്ങളുടെ കുടുംബത്തില്‍ എല്ലാവരും അങ്ങനെ തന്നെയാണ്.
സീരിയസാകേണ്ട സമയത്ത് സീരിയസാകുമെങ്കിലും ബാക്കി കാര്യങ്ങളിലൊക്കെ വളരെ ഫണ്ണായി നില്‍ക്കുന്ന ആളുകളാണ് എല്ലാവരും. ഞങ്ങള്‍ ഒരുമിച്ച് ഇരിക്കുന്ന സമയത്തൊന്നും സിനിമയെ കുറിച്ച് സംസാരിക്കാറില്ല.
ഞാന്‍ ഇപ്പോള്‍ സിനിമയില്‍ അഭിനയിച്ചിട്ട് ആറ് കൊല്ലമായി. എന്നോട് ഇതുവരെ ഇക്ക ‘നീ എന്ത് പണിക്കാണ് ഇനി പോകുന്നത്’ എന്ന് ചോദിച്ചിട്ടില്ല. പരസ്പരം മെന്റല്‍ സപ്പോര്‍ട്ട് കൊടുക്കാറുണ്ട്.
പിന്നെ എനിക്കൊരു ചേട്ടനുണ്ട്. എനിക്ക് പണിയില്ലെങ്കില്‍ അദ്ദേഹം എന്നെ നോക്കുമെന്ന് ഉറപ്പാണ്. ഒരു കുറവും കാണിക്കാതെ എന്നെ വളരെ നന്നായി ഇക്ക നോക്കുന്നുണ്ട്. ഞാന്‍ അതുകൊണ്ട് വീട്ടിലിരുന്ന് നന്നായി സപ്പോര്‍ട്ട് ചെയ്യും (ചിരി).
പിന്നെ അദ്ദേഹത്തിന് പ്രത്യേകിച്ചൊരു കോണ്‍ഫിഡന്‍സ് കൊടുക്കേണ്ട ആവശ്യമില്ല. ചുറ്റും സന്തോഷം തരുന്ന ആളുകളുണ്ടെങ്കില്‍ ഓട്ടോമാറ്റിക്കലി നമുക്ക് വേണ്ടത് നേടിയെടുക്കാന്‍ പറ്റുമല്ലോ,’ അസ്‌കര്‍ അലി പറയുന്നു.
Content Highlight: Askar Ali Talks About Asif Ali