മിമിക്രിയിലൂടെ സിനിമ ലോകത്തേക്ക് വന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. തുടക്കത്തില്‍ ഹാസ്യ കഥാപാത്രത്തില്‍ മാത്രം ഒതുങ്ങിയ സുരാജ് ഇപ്പോള്‍ തന്നിലെ നടനെ എക്സ്പ്ലോര്‍ ചെയ്യുകയാണ്. വിക്രം നായകനായ വീര ധീര സൂരന്‍ എന്ന സിനിമയിലൂടെ തമിഴിലും താരം ചുവടുറപ്പിച്ചു.
മിമിക്രിയിലൂടെ സിനിമ ലോകത്തേക്ക് വന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. തുടക്കത്തില്‍ ഹാസ്യ കഥാപാത്രത്തില്‍ മാത്രം ഒതുങ്ങിയ സുരാജ് ഇപ്പോള്‍ തന്നിലെ നടനെ എക്സ്പ്ലോര്‍ ചെയ്യുകയാണ്. വിക്രം നായകനായ വീര ധീര സൂരന്‍ എന്ന സിനിമയിലൂടെ തമിഴിലും താരം ചുവടുറപ്പിച്ചു.
നടന്‍ സുരാജ് വെഞ്ഞാറമൂടിനെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ഇരുവരും അഡിയോസ് അമിഗോ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് സുരാജ് എന്ന നടനെ മലയാളികള്‍ തിരിച്ചറിയുന്നതെന്നും അതിന് ശേഷം പ്രേക്ഷകര്‍ കണ്ടത് സുരാജിന്റെ വ്യത്യസ്ത കഥാപാത്രങ്ങളാണെന്നും ആസിഫ് അലി പറയുന്നു.
സുരാജ് വെഞ്ഞാറമൂട് ഇപ്പോള്‍ തമിഴില്‍ ഒരു സിനിമയില്‍ വില്ലനായി അഭിനയിക്കുകയാണെന്നും എന്നാല്‍ തങ്ങളുടെ അഡിയോസ് അമിഗോ എന്ന സിനിമയില്‍ പഴയ സുരാജിനെ കാണാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സുരാജ് വെഞ്ഞാറമൂട് എന്ന നടനെ കുറിച്ച് ആളുകള്‍ അറിയുന്നത്. പ്രേക്ഷകരെയൊക്കെ ഞെട്ടിച്ച കഥാപാത്രമാണത്. അയാള്‍ വിഷമം പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്ക് വിഷമമായി. അവിടെ നിന്ന് അങ്ങോട്ടുള്ള ചേട്ടന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഒരു ആക്ടര്‍ എന്ന നിലയില്‍ ഭയങ്കര വ്യത്യസ്തമായിരുന്നു. ഒരുപാട് വേറിട്ട കഥാപാത്രങ്ങള്‍ ചെയ്തു.
ഇപ്പോള്‍ തമിഴില്‍ വില്ലനായി ഒരു കഥാപാത്രം ചെയ്തു. അങ്ങനെ ഒരുപാട് സ്ഥലത്ത് പോയി, ഇന്ന് അഡിയോസ് അമിഗോല്‍ അഭിനയിക്കുമ്പോള്‍ തിരിച്ചു വന്നത് പഴയ സുരാജ് വെഞ്ഞാറമൂടായിട്ടാണ്. ദേ കിടക്കുന്നു ഞങ്ങളുടെ സുരാജ് എന്നാണ് ഞങ്ങള്‍ പറഞ്ഞത്,’ ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Talks About Suraj Venjaramoodu