കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.
കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024.
കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ആസിഫ് അലി നായകനായി എത്തുന്ന സിനിമയാണ് സര്‍ക്കീട്ട്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ആയിരത്തൊന്ന് നുണകള്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ താമര്‍ ഒരുക്കുന്ന ചിത്രമാണ് ഇത്.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇറങ്ങിയത് മുതല്‍ മികച്ച പ്രതികരണമായിരുന്നു അതിന് ലഭിച്ചത്. ആസിഫിനൊപ്പം സിനിമയില്‍ ഉടനീളം വേഷമിടുന്നത് ബാലതാരമായ ഓര്‍ഹാന്‍ ആണ്. ഇപ്പോള്‍ മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സര്‍ക്കീട്ട് സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി.
‘ചില സ്ഥലത്തൊക്കെ താരേ സമീന്‍ പര്‍ സിനിമയുടെ വൈബ് കിട്ടുന്നുണ്ട്. അതില്‍ എത്രമാത്രം സത്യമുണ്ട്?’ എന്ന ചോദ്യത്തിന് ഇമോഷനില്‍ ചിലപ്പോള്‍ എവിടെയെങ്കിലും സാമ്യം തോന്നിയേക്കാം എന്നാണ് നടന്‍ മറുപടി നല്‍കുന്നത്.
‘അതില്‍ സത്യമില്ല. താരേ സമീന്‍ പറില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായ സിനിമയാണ് സര്‍ക്കീട്ട്. പക്ഷെ ഇമോഷനില്‍ എവിടെയെങ്കിലുമൊക്കെ താരേ സമീന്‍ പറിനോട് സാമ്യം തോന്നിയേക്കാം. അല്ലാതെ സ്‌റ്റോറി ലൈനൊക്കെ വളരെ വ്യത്യസ്തമാണ്,’ ആസിഫ് അലി പറയുന്നു.
ആസിഫ് അലി, ഓര്‍ഹാന്‍ എന്നിവര്‍ക്ക് പുറമെ ദിവ്യ പ്രഭ, ദീപക് പറമ്പോല്‍ എന്നിവരാണ് ഈ സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. പൂര്‍ണമായും ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിച്ചുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
‘എനിക്ക് വളരെ രസം തോന്നിയ ഒരു ഷൂട്ടിങ് ആയിരുന്നു സര്‍ക്കീട്ട് എന്ന സിനിമയുടേത്. ദുബായ്‌യില്‍ വെച്ചായിരുന്നു സിനിമയുടെ ഷൂട്ടിങ് നടന്നിരുന്നത്. അതുകൊണ്ട് തന്നെ നാട്ടില്‍ ഷൂട്ട് ചെയ്യുന്നതിന്റെ അത്രയും ഫ്രീഡം ഉണ്ടായിരുന്നില്ല.
അത്ര ലാവിഷായും ഷൂട്ട് ചെയ്യാന്‍ സാധിച്ചില്ല. നല്ല ലിമിറ്റഡ് സ്‌പേസില്‍ നിന്നിട്ട് തന്നെയായിരുന്നു സിനിമ ഷൂട്ട് ചെയ്തിരുന്നത്. പക്ഷെ വളരെ രസമായിട്ടാണ് ആ ഷൂട്ടിങ് പ്രോസസ് നടന്നത്,’ ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Talks About Sarkeet Movie