കരിയറില്‍ വിജയവും പരാജയവും ഒരുപോലെ നേരിട്ടിട്ടുള്ള നടനാണ് ആസിഫ് അലി. കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടന്‍ കൂടെയാണ് അദ്ദേഹം. 2009ല്‍ ശ്യാമപ്രസാദ് ചിത്രമായ ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.
കരിയറില്‍ വിജയവും പരാജയവും ഒരുപോലെ നേരിട്ടിട്ടുള്ള നടനാണ് ആസിഫ് അലി. കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടന്‍ കൂടെയാണ് അദ്ദേഹം. 2009ല്‍ ശ്യാമപ്രസാദ് ചിത്രമായ ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.
അഭിനയം ഇപ്പോള്‍ ആവശ്യമാണോ അതോ ആവേശമാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ആസിഫ് അലി. അഭിനയം തനിക്ക് ആവശ്യവും ആവേശവുമാണെന്നാണ് നടന്‍ പറയുന്നത്.
സിനിമയെ കുറിച്ച് തനിക്ക് കുറേ തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നെന്നും എടുത്തുച്ചാട്ടങ്ങള്‍ കൂടുതലായിരുന്നെന്നും ആസിഫ് പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ആക്ടിങ് എനിക്ക് ആവശ്യമാണോ ആവേശമാണോ എന്ന് ചോദിച്ചാല്‍, എനിക്ക് അത് രണ്ടുമാണ്. കുറച്ച് കൂടെ പറഞ്ഞാല്‍ ഇപ്പോള്‍ എനിക്ക് അത് ആവേശമാണ്. ആദ്യം അഭിനയം എന്റെ ആവശ്യമായിരുന്നു. കാരണം ആ സമയത്ത് ഞാന്‍ സിനിമയെ ആഗ്രഹിച്ച് വന്ന ആളായിരുന്നു.
അതുകൊണ്ട് തന്നെ സിനിമയെ കുറിച്ച് കുറേ തെറ്റിദ്ധാരണകളുണ്ടായിരുന്നു. അതില്‍ എടുത്തുച്ചാട്ടങ്ങള്‍ കൂടുതലായിരുന്നു. അതില്‍ നിന്നൊക്കെ ഉണ്ടായ റിഫൈന്‍മെന്റില്‍ നിന്നാണ് അഭിനയം ആസ്വദിക്കാന്‍ പറ്റുമെന്ന് മനസിലാക്കുന്നത്. അങ്ങനെ അഭിനയം എന്റെ ആവേശമായി.
ഞാന്‍ സിനിമയില്‍ വന്ന ശേഷം മാറ്റിയ തെറ്റിദ്ധാരണ എന്താണെന്ന് ചോദിച്ചാല്‍, അത് ഒരുപാടുണ്ട്. സിനിമയെന്നാല്‍ സ്റ്റാര്‍ഡമാണ് എന്ന ചിന്തയാണ് എല്ലാവര്‍ക്കും. ഞാന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ അങ്ങനെയാണ് തുടക്കത്തില്‍ കരുതിയത്.
ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നു, ആളുകള്‍ അത് കാണുന്നു, ആസ്വദിക്കുന്നു, എന്നെ ആളുകള്‍ ആരാധിക്കുന്നു. അങ്ങനെയൊരു തെറ്റിദ്ധാരണയായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. പല പുതുമുഖങ്ങളും ആ തെറ്റിദ്ധാരണയോടെയാണ് സിനിമയിലേക്ക് വരുന്നത്,’ ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Talks About Movie