ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ചിത്രത്തില്‍ ജഗദീഷും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ ജഗദീഷിനെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. അഭിനയപരിചയവും പല വലിയ അഭിനേതാക്കളുടെ കൂടെ വര്‍ക്ക് ചെയ്ത അനുഭവവും ഉള്ള ഒരു വ്യക്തി എന്ന നിലയില്‍ ജഗദീഷിന്റെ കൂടെ അഭിനയിക്കുമ്പോള്‍ സ്വാഭാവികമായും കുറേ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുമെന്ന് ആസിഫ് അലി പറയുന്നു.
ജഗദീഷിന് ഷൂട്ടില്ലാത്ത സമയത്ത് പോലും തന്റെ ഷോട്ട് എടുക്കുമ്പോള്‍ അദ്ദേഹത്തെ അടുത്തുവന്ന് തനിക്ക് സപ്പോര്‍ട്ട് നല്‍കുമെന്നും ഇംപ്രൊവൈസേഷന്‍ പറഞ്ഞുതരുമായിരുന്നുവെന്നും ആസിഫ് പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട അഭിനയം കാഴ്ച വെക്കാന്‍ ജഗദീഷിന്റെ സാന്നിധ്യം കൊണ്ട് സാധിച്ചിട്ടുണ്ടെന്നും അഭിനയത്തോട് അത്രയധികം പാഷന്‍ ഉള്ള ഒരു നടനാണ് ജഗദീഷെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇത്രയും അഭിനയപരിചയവും പല വലിയ അഭിനേതാക്കളുടെ കൂടെ വര്‍ക്ക് ചെയ്ത അനുഭവവും ഉള്ള ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ നമുക്ക് സ്വാഭാവികമായും കുറേ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റും. സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത പല സംഭാഷണങ്ങളും അദ്ദേഹം പല സമയത്തും പ്രയോഗിച്ചു കണ്ടിട്ടുണ്ട്.
ഒരു വക്കീല്‍ വേഷമാണ് അദ്ദേഹം സിനിമയില്‍ ചെയ്യുന്നത്. അവിടെയുള്ള ചില കോടതി കീഴ് വഴക്കങ്ങളില്‍ സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത കാര്യങ്ങള്‍ കയ്യില്‍ നിന്ന് ഇടുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതെല്ലാം ഈ സീനിനെ മികച്ചതാക്കിയിട്ടേയുള്ളൂ.
എനിക്ക് കോടതിയില്‍ നിന്നുള്ള ഒരുപാട് ലെങ്തി ഷോട്ടുകള്‍ ഉണ്ടായിരുന്നു. അതിന്റെ പല സമയങ്ങളിലും ജഗദീഷ് ഏട്ടന്‍ അദ്ദേഹത്തിന് ഷോട്ട് ഇല്ലെങ്കില്‍ പോലും എനിക്ക് സപ്പോര്‍ട്ടീവായി ഇരിക്കാറുണ്ടായിരുന്നു. കുറേ ഇംപ്രൊവൈസേഷന്‍ പറഞ്ഞുതരുമായിരുന്നു.
അതുകൊണ്ട് എനിക്ക് കൂടുതല്‍ മെച്ചപ്പെട്ട അഭിനയം കാഴ്ച വെക്കാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് സാധിച്ചിട്ടുണ്ട്. അഭിനയത്തോട് അത്രയധികം പാഷന്‍ ഉള്ള ഒരു നടനാണ് ജഗദീഷ് ഏട്ടന്‍,’ ആസിഫ് അലി പറയുന്നു.