കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ആസിഫ് അലി നായകനായി എത്തുന്ന സിനിമയാണ് സര്‍ക്കീട്ട്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ആയിരത്തൊന്ന് നുണകള്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ താമര്‍ ഒരുക്കുന്ന ചിത്രമാണ് ഇത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങൡലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ സോഷ്യല്‍മീഡിയയില്‍ നല്ല പ്രേക്ഷകപ്രതികരണം നേടിയിരുന്നു. സിനിമയില്‍ ആസിഫ് അലിയോടൊപ്പം ഓര്‍ഹാന്‍, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
ഇപ്പോള്‍ സര്‍ക്കീട്ടിനെ കുറിച്ചും ആസികഥാപാത്രങ്ങളിലേക്ക് താന്‍ മാറുന്നത് സംവിധായകരുടെ മിടുക്ക് കൊണ്ടാണെന്നും പറയുകയാണ് ഫ് അലി.
തീര്‍ച്ചയായും തന്റെ പ്രകടനം ഒരോ സിനിമകളിലും മികച്ചതാകുന്നത് സംവിധായകരുടെ കഴിവ് കൊണ്ടാണെന്നും സിനിമകളില്‍ തന്റെ പെര്‍ഫോമന്‍സിനെ കുറിച്ച് പറയുമ്പോള്‍ അതിന്റ എല്ലാ ക്രെഡിറ്റ്‌സും കിട്ടേണ്ടത് സിനിമയുടെ ടീമിനാണെന്നും ആസിഫ് അലി പറയുന്നു. ഒരു സംവിധായകന് തന്നെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ സിനിമയില്‍ താന്‍ തീര്‍ച്ചയായും മോശമായിരിക്കുമെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.
എടുത്ത് പറയുമെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ അനുഭവങ്ങളും മറ്റും താമറിന്റെ എഴുത്തിലും വന്നിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ആസിഫ് അലി പറഞ്ഞു. വണ്‍ ടു ടോക്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ തീര്‍ച്ചയായും ഡയറക്ടേഴ്‌സിന്റെ മിടുക്ക് കൊണ്ടാണ്. എല്ലാ സിനിമകളിലും എല്ലാ പെര്‍ഫോമന്‍സുകളെ പറ്റി പറയുമ്പോളും അതിന്റെ ക്രഡിറ്റ്‌സ് പോകുന്നത് എന്റെ ടീമിനാണ്. ഒരു ഡയറക്ടറിന് എന്നെ നന്നായി ഉപയോഗിക്കാന്‍ പറ്റിയില്ലെങ്കില്‍, കൈകാര്യം ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ആ സിനിമയില്‍ ഞാന്‍ മോശമായിരിക്കും. തീര്‍ച്ചയായും അവരെ ആശ്രയിച്ച് തന്നെയാണ് ഞാന്‍ ചെയ്ത ക്യാരക്ടേഴ്‌സ് എല്ലാം നില്‍ക്കുന്നത്.
സര്‍ക്കീട്ടിലേക്ക് വരുമ്പോള്‍ താമറിന്റെ പേര് ഞാന്‍ എടുത്ത് പറയണം. താമര്‍ വര്‍ഷങ്ങളായിട്ട് ദുബായില്‍ സെറ്റില്‍ഡായിട്ടുള്ള ആളാണ്. ഇതിലെ കഥാപാത്രങ്ങളുടെ പല മാനറിസങ്ങളും മറ്റും അദ്ദേഹത്തിന്റെ അനുഭവങ്ങളില്‍ നിന്നുള്ളതാണെന്ന് താമറിന്റെ എഴുത്തില്‍ നിന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് പോലെ പേര്‍സണലി ഞാന്‍ ഒരു അച്ഛനാണ് എന്റെ കുട്ടിക്ക് ഏകദേശം ഇത്രയും തന്നെ വയസാണ്. ഞങ്ങളൊക്കെ പരസ്പ്പരം ഷെയര്‍ ചെയ്യുന്ന ഇമോഷന്‍സും, അടുപ്പവുമൊക്കെ ആ സ്‌ക്രിപ്റ്റില്‍ ഭയങ്കര രസമായിട്ട് വന്നിട്ടുണ്ട്. അതൊക്കെ കൊണ്ടാണ് ഞാന്‍ ഈ സിനിമയുടെ ഭാഗമാകാം എന്ന് തീരുമാനിച്ചത്,’ ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali talks about his new movie Sarkeet