മലയാളത്തിലെ പ്രിയ നടന്‍മാരിലൊരാളാണ് ആസിഫ് അലി. ചുരുങ്ങിയ ചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായി മാറാന്‍ ആസിഫ് അലിക്ക് സാധിച്ചിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു. എന്നാല്‍ പിന്നീട് ആസിഫ് അലി ചെയ്ത സിനിമകള്‍ പരാജയപ്പെടുന്ന അവസ്ഥയുണ്ടായി.
തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കിഷ്‌കിന്ധാ കാണ്ഡം, ഈ വര്‍ഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ ഹിറ്റ് ചിത്രങ്ങളായിരുന്നു. ഇപ്പോള്‍ തന്റെ സുഹൃത്തും നടിയുമായ ഭാവനയെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി.
ഭാവന എപ്പോഴും തന്നെ എടാ എന്നാണ് വിളിക്കുകയെന്ന് ആസിഫ് അലി പറയുന്നു. തങ്ങള്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഇരുവര്‍ക്കുമിടയില്‍ ഉണ്ടെന്നും ആസിഫ് പറഞ്ഞു.
ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. എന്തും പറയാനുള്ള സ്വാതന്ത്രം ഞങ്ങള്‍ക്ക് ഇടയിലുണ്ട്
എടാ.. നിനക്കറിയുവോ…എന്ന് ചോദിച്ച് ഒരു ആംബുലന്‍സ് വരുന്നതുപോലെയാണ് ഭാവന തന്റെ അടുത്തേക്ക് വരുന്നതെന്നും തനിക്ക് ഭാവനയെ പേടിയാണെന്നും അദ്ദേഹം തമാശ രൂപേണ പറഞ്ഞു. മുമ്പ് മഴവില്‍ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘ഭാവന എന്നെ എപ്പോഴും എടാ എന്നാണ് വിളിക്കുക. ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. എന്തും പറയാനുള്ള സ്വാതന്ത്രം ഞങ്ങള്‍ക്ക് ഇടയിലുണ്ട്.
എടാ.. നിനക്കറിയുവോ…എന്ന് ചോദിച്ച് ഒരു ആംബുലന്‍സ് വരുന്നതുപോലെയാണ് ഭാവന അടുത്തേക്ക് വരുന്നതുതന്നെ. എനിക്ക് പേടിയാണ് അവളെ (ചിരിക്കുന്നു),’ ആസിഫ് അലി പറയുന്നു.