മലയാളത്തിലെ യുവതാരങ്ങളില്‍ മികച്ച അഭിനേതാവായി മുന്‍പന്തിയില്‍ തന്നെയുള്ള ആളാണ് ആസിഫ് അലി. കഴിഞ്ഞ കുറെ കാലമായി തിയേറ്റര്‍ ഹിറ്റുകള്‍ ഇല്ലാതിരുന്ന ആസിഫിന്റെ ഗ്രാഫ് മാറ്റിയ വര്‍ഷമായിരുന്നു 2024. പ്രേക്ഷകരെ പ്രകടനം കൊണ്ട് ആസിഫ് ഞെട്ടിച്ച വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. ഈ വര്‍ഷമാദ്യം തിയേറ്ററുകളില്‍ എത്തിയ ആസിഫ് അലി ചിത്രം രേഖാചിത്രവും മികച്ച അഭിപ്രായങ്ങളോടെ മുന്നേറുകയാണ്.
തന്റെ പെര്‍ഫോമന്‍സിന്റെ എല്ലാ ക്രെഡിറ്റും തന്റെ സംവിധായകര്‍ക്കാണെന്ന് പറയുകയാണ് ആസിഫ് അലി. സംവിധായകരുടെ ഡീറ്റെയിലിങ്ങാണ് തന്റെ പെര്‍ഫോമന്‍സില്‍ വരുന്നതെന്ന് ആസിഫ് അലി പറഞ്ഞു. സിബി മലയിലിന്റെ കൂടെ കൊത്ത് എന്ന സിനിമ ചെയ്യുമ്പോള്‍ താന്‍ ഭയങ്കര കംഫര്‍ട്ടബിള്‍ ആയെന്നും തുടക്കത്തിലേ പെടപ്പ് മാറിയെന്ന് സിബി പറഞ്ഞിട്ടുണ്ടെന്നനും ആസിഫ് കൂട്ടിച്ചേര്‍ത്തു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ പെര്‍ഫോമന്‍സിന്റെ ക്രെഡിറ്റ് കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് എന്റെ സംവിധായകര്‍ക്കാണ്. അവര്‍ക്കാണ് മുഴുവന്‍ ക്രെഡിറ്റും.
അവരുടെ ഡീറ്റെയിലിങ്ങാണ് എന്റെ പെര്‍ഫോമന്‍സില്‍ വരുന്നത്.
പിന്നെ സിബി സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന കാര്യം പറയുകയാണെങ്കില്‍ ഞങ്ങള്‍ ‘ഉന്നം‘ എന്ന സിനിമ കഴിഞ്ഞ് വലിയൊരു ഇടവേളക്ക് ശേഷമാണ് കൊത്ത് എന്ന ചിത്രം ചെയ്യുന്നത്. കൊത്ത് ചെയ്യുന്ന സമയത്ത് പലപ്പോഴും സിബി സാര്‍ എന്നോട് ‘നീ ഭയങ്കര കംഫര്‍ട്ടബിള്‍ ആയി, ആദ്യത്തെ ഒരു പെടപ്പ് മാറി നീയിപ്പോള്‍ സെറ്റില്‍ ആയെന്ന്’ പറഞ്ഞിട്ടുണ്ട്. ആ സമയം മുതല്‍ സാര്‍ എന്നെ കൊണ്ട് കുറച്ച് കൂടി പുഷ് ചെയ്യിപ്പിക്കാന്‍ തുടങ്ങി.
എനിക്ക് സിബി സാറിന്റെ കൂടെ കൊത്ത് ചെയ്തപ്പോള്‍ നന്നായി റിഫ്രഷ് ചെയ്യുന്ന ഫീലായിരുന്നു.
പല സീനുകളും ഞാന്‍ എന്റെ ചിന്താ പരിധിയില്‍ നിന്ന് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ നീ ഇങ്ങനെ ഒന്ന് ചെയ്തുനോക്ക് എന്ന് പറഞ്ഞ് അദ്ദേഹം എന്നെ കൂടുതല്‍ പുഷ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്,’ ആസിഫ് അലി പറയുന്നു.