ആസിഫും രജിഷ വിജയനും വീണ്ടും ഒന്നിക്കുന്നു; ജിബു ജേക്കബ് ചിത്രം 'എല്ലാം ശരിയാകും' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
Malayalam Cinema
ആസിഫും രജിഷ വിജയനും വീണ്ടും ഒന്നിക്കുന്നു; ജിബു ജേക്കബ് ചിത്രം 'എല്ലാം ശരിയാകും' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th November 2019, 11:30 pm

കൊച്ചി: അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും രജിഷ വിജയനും വീണ്ടും ഒന്നിക്കുന്നു. ആദ്യ രാത്രി എന്ന ബിജു മേനോന്‍ ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

ക്വീന്‍ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ഷാരിസ്, നെബിന്‍, ഷാല്‍ബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ആസിഫ് തന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ‘സിനിമയിലാവട്ടെ ജീവിതത്തിലാവട്ടെ രാഷ്ട്രീയത്തിലാവട്ടെ, സൗഹൃദവും സ്നേഹവും വിശ്വാസവും ഒന്നിക്കുമ്പോള്‍… എല്ലാം ശരിയാകും’, എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ അനുരാഗകരിക്കിന്‍ വെള്ളിത്തിലെ അഭിനയത്തിന് രജിഷയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയിരുന്നു.

റോസ് മേരി ലില്ലുവാണ് ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. നേരത്തെ ലൗ ആക്ഷന്‍ ഡ്രാമയുടെ ടൈറ്റിലും റോസ് മേരിയായിരുന്നു ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Doolnews video