ഭ്രമയുഗത്തിലെ ആ റോള്‍ ചെയ്യേണ്ടിയിരുന്നത് ഞാന്‍, മമ്മൂക്ക ആ സിനിമ ചെയ്യുമെന്ന് കരുതിയില്ല: ആസിഫ് അലി
Entertainment news
ഭ്രമയുഗത്തിലെ ആ റോള്‍ ചെയ്യേണ്ടിയിരുന്നത് ഞാന്‍, മമ്മൂക്ക ആ സിനിമ ചെയ്യുമെന്ന് കരുതിയില്ല: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th September 2023, 10:37 am

രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ മമ്മൂട്ടി അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഭ്രമയുഗത്തില്‍ അര്‍ജുന്‍ അശോകന്‍ ചെയ്യുന്ന റോള്‍ ചെയ്യേണ്ടിയിരുന്നത് താന്‍ ആയിരുന്നുവെന്ന് നടന്‍ ആസിഫ് അലി.

ആദ്യം പറഞ്ഞ ഡേയിറ്റുകളില്‍ നിന്ന് മാറ്റം വന്നത് കൊണ്ടാണ് സിനിമ ചെയ്യാന്‍ പറ്റാതെ പോയതെന്നും ആസിഫ് അലി പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളക്ക് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം വ്യക്തിമാക്കിയത്.

‘ഭ്രമയുഗത്തിലെ അര്‍ജുന്‍ അശോകന്‍ ചെയ്യുന്ന റോള്‍ ചെയ്യാനിരുന്നത് ഞാനാണ്, പക്ഷെ ആദ്യം പറഞ്ഞ ഡേയിറ്റുകളില്‍ വന്ന മാറ്റം കൊണ്ടാണ് ആ റോള്‍ ചെയ്യാന്‍ സാധിക്കാതെ പോയത്. ഒരിക്കലും മമ്മൂക്ക ആ കഥാപാത്രം ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല, മമ്മൂക്കയുടെ അടുത്ത എക്‌സ്ട്രാ ഓര്‍ഡിനറി സിനിമ ആയിരുന്നു ഭ്രമയുഗം,’ ആസിഫ് അലി പറയുന്നു.

റോഷാക്കിലെ വേഷം ചെയ്യുമ്പോള്‍ ഇത്തരം ചലഞ്ചുകള്‍ അഭിനേതാക്കള്‍ ഏറ്റെടുക്കണമെന്നും എന്നാല്‍ മാത്രമേ ഒരു അഭിനേതാവ് എന്ന നിലയില്‍ എവിടെ നില്‍ക്കുന്നുവെന്ന് അറിയാന്‍ കഴിയുവെന്നും മമ്മൂട്ടി പറഞ്ഞുവെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ക്കുന്നു.

പരീക്ഷണ ചിത്രങ്ങളോടുള്ള പേടി മാറ്റി റോഷോക്കിന്റെ സെലക്ഷനിലൂടെ മാറ്റി തന്നത് മമ്മൂട്ടി ആണെന്നും ആസിഫ് അലി പറയുന്നു.


അതേസമയം കാസര്‍ഗോള്‍ഡാണ് ആസിഫ് അലിയുടേതായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന അടുത്ത ചിത്രം. സെപ്റ്റംബര്‍ 15 നാണ് സിനിമ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

സണ്ണി വെയിന്‍, വിനായകന്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോല്‍ ധ്രുവന്‍,അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. മൃദുല്‍ നായരാണ് കാസര്‍ഗോള്‍ഡ് സംവിധാനം ചെയ്യുന്നത്.

Content Highlight: Asif ali about mammooty’s Bramayugam movie