ആളുകള്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നത് അല്ലാത്ത കഥാപാത്രം; അത്തരമൊന്ന് ഉടനെ സംഭവിക്കും: ആസിഫ് അലി
Entertainment
ആളുകള്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നത് അല്ലാത്ത കഥാപാത്രം; അത്തരമൊന്ന് ഉടനെ സംഭവിക്കും: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th June 2025, 5:13 pm

മലയാളത്തിലെ പ്രിയ നടന്‍മാരിലൊരാളാണ് ആസിഫ് അലി. ചുരുങ്ങിയ ചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായി മാറാന്‍ ആസിഫ് അലിക്ക് സാധിച്ചിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.

കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു.തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024. ഈ വര്‍ഷമാദ്യമിറങ്ങിയ ആസിഫ് അലിയുടെ രേഖാചിത്രവും ബ്ലോക്ക്ബസ്റ്ററായിരുന്നു. താമിറിന്റെ സംവിധാനത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ സര്‍ക്കീട്ടും ശ്രദ്ധിക്കപ്പെട്ടു.

ആസിഫിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി സേതുനാഥ് പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയാണ് ആസിഫ് അലി.

തന്നിലേക്കെത്തുന്നത് എപ്പോഴും സാധാരണക്കാരന്റെ വേഷമാണെന്നും അവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന വേഷമാണെന്നും അസിഫ് അലി പറയുന്നു. തന്നെ സാധാരണക്കാരനായി സിനിമയില്‍ കാണാനാണ് ആളുകള്‍ക്ക് ഇഷ്ടമെന്നും അത്തരമല്ലാത്ത ഒരു വേഷം ചെയ്യാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘പലപ്പോഴും എനിലേക്കെത്തുന്നത് സാധാരണ ഓഡിയന്‍സിന്, സാധാരണക്കാര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളാണ്. ഒാരോ പ്രശ്‌നങ്ങളൊക്കെ ഹാന്‍ഡില്‍ ചെയ്യുന്ന ഒരു കഥാപാത്രം. അത്തരത്തില്‍ ഒരു സാധാരണക്കാരനായി എന്നെ കാണാനാണ് എപ്പോഴും ആളുകള്‍ ആഗ്രഹം കാണിച്ചിട്ടുള്ളത്. അപ്പോള്‍ അത് ബ്രേക്ക് ചെയ്യണമെന്നുണ്ട്. അത്തരത്തില്ലല്ലാത്ത ഒരു സിനിമ ഉടനെ സംഭവിക്കും. അതിന് ഞാന്‍ ശ്രമിക്കുന്നുണ്ട്,’ ആസിഫ് അലി പറയുന്നു.

Content highlight: Asif Ali about his  characters