ഏഷ്യ കപ്പിനും ടൂര്‍ണമെന്റിന് മുന്നോടിയായി നടക്കുന്ന ത്രിരാഷ്ട്ര ടി – 20 പരമ്പരയ്ക്കുമുള്ള സ്‌ക്വാഡിനെ പ്രഖാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി). 17അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സല്‍മാന്‍ അലി ആഘ തന്നെ നായകനായി തുടരും.
ഏഷ്യ കപ്പിനും ടൂര്‍ണമെന്റിന് മുന്നോടിയായി നടക്കുന്ന ത്രിരാഷ്ട്ര ടി – 20 പരമ്പരയ്ക്കുമുള്ള സ്‌ക്വാഡിനെ പ്രഖാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി). 17അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സല്‍മാന്‍ അലി ആഘ തന്നെ നായകനായി തുടരും.
അതേസമയം, പാകിസ്ഥാന്‍ മുന്‍ നായകന്‍ ബാബര്‍ അസമിനും സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനും ടീമില്‍ ഇടം കണ്ടെത്താനായില്ല. ഇരുവരും ഇക്കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി – 20 പരമ്പരയ്ക്കുള്ള ടീമിലും ഇടം പിടിച്ചിരുന്നില്ല.

എന്നാല്‍, സീനിയര്‍ താരങ്ങളായ ഷഹീന്‍ ഷാ അഫ്രീദിയും ഹാരിസ് റൗഫും ടീമില്‍ ഇടം നേടി. ഫഖര്‍ സമാന്‍, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് എന്നിവര്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തി.
അതേസമയം, ടി – 20 ഫോര്‍മാറ്റില്‍ എത്തുന്ന ഏഷ്യ കപ്പ് അടുത്ത മാസമാണ് ആരംഭിക്കുക. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 28 വരെ യു.എ.എയിലാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പതിവ് പോലെ ഈ വര്‍ഷവും ഇന്ത്യക്കൊപ്പം ഒരേ ഗ്രൂപ്പിലാണ് പാകിസ്ഥാന്‍. ഗ്രൂപ്പ് എയില്‍ ഒമാനും യു.എ.ഇയുമാണ് മറ്റ് ടീമുകള്‍.
എന്നാല്‍, ടൂര്‍ണമെന്റിന് മുന്നോടിയായി ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെയാണ് ത്രിരാഷ്ട്ര പരമ്പര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യു.എ.ഇ എന്നിവരാണ് ഈ പരമ്പരയില്‍ ഏറ്റുമുട്ടുക.
ഏഷ്യ കപ്പിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡ്
സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ തലാത്ത്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ്കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, സാഹിബ്സാദ ഫര്‍ഹാന്‍, സയിം അയ്യൂബ്, സല്‍മാന്‍ മിര്‍സ, ഷഹീന്‍ ഷാ അഫ്രീദി, സൂഫിയാന്‍ മുഖീം
Content Highlight: Asia Cup: Pakistan announced 17 member squad omits Babar Azam and Mohammed Rizwan