അതൊരു വലിയ കഥാപാത്രമൊന്നും ആയിരുന്നില്ല; പക്ഷേ സിനിമക്ക് ഒരുപാട് പ്രശംസ ലഭിച്ചു: അശോകന്‍
Malayalam Cinema
അതൊരു വലിയ കഥാപാത്രമൊന്നും ആയിരുന്നില്ല; പക്ഷേ സിനിമക്ക് ഒരുപാട് പ്രശംസ ലഭിച്ചു: അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th August 2025, 3:29 pm

 

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് അശോകന്‍. പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടന് പിന്നീട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട്. നായകനായും സഹനടനായും വില്ലനായുമെല്ലാം സിനിമയില്‍ അശോകന്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ താന്‍ ഭാഗമായ സ്ഫടികം സിനിമയേ കുറിച്ച് സംസാരിക്കുകയാണ് അശോകന്‍.

സ്ഫടികത്തില്‍ എന്റേതൊരു ഫുള്‍ ലെങ്ത് ക്യാരക്ടറൊന്നും അല്ല. അതൊരു വലിയ കഥാപാത്രമാണെന്നൊന്നും എനിക്ക് തോന്നുന്നില്ല. പക്ഷേ ആ സിനിമക്ക് ഒരുപാട് അപ്രിയിയേഷന്‍ കിട്ടി. ഒരു കൊമേഴ്ഷ്യല്‍ പടമാണ്. നല്ല പടമായിരുന്നു. റീറിലീസ് ചെയ്തപ്പോഴും നല്ല കളക്ഷന്‍ കിട്ടിയിരുന്നു. ഭയങ്കര ഹിറ്റായിരുന്നു. പടം ഹിറ്റാണെങ്കില്‍ മാത്രമേ ഒരു പൊലിപ്പ് എല്ലായിടത്തും കിട്ടുകയുള്ളു. എന്റേത് ഒരു ചെറിയ കഥാപാത്രമായിരുന്നെങ്കിലും കുറച്ച് നോട്ടീസബിളായിരുന്നു.

കോട്ടയം, ചങ്ങനാശ്ശേരി അങ്ങനെ ഒരുപാട് സ്ഥലത്തായിരുന്നു സിനിമയുടെ ഷൂട്ടിങ് നടന്നത്. അന്നത്തെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ തന്നെയായിരുന്നു അത്. സിനിമയിലെ മുഴുവന്‍ ടീമും നന്നായിരുന്നു. മോഹന്‍ലാല്‍, തിലകന്‍, നെടുമുടിവേണു, ഉര്‍വശി, രാജന്‍ പി.ദേവ്, കെ.പി.എസ്.സി ലളിത അങ്ങനെ ഒരുപാട് നല്ല ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു. ഇന്നത്തെ പാറ്റേണ്‍ ഒന്നും അല്ലല്ലോ അന്ന്,’ അശോകന്‍ പറയുന്നു.

സ്ഫടികം

ഭദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്ഫടികം. മോഹന്‍ലാല്‍ ആടുതോമ എന്ന നായക കഥാപാത്രമായി എത്തിയ സിനിമ അന്നത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. സിനിമയില്‍ വില്ലനായി അരങ്ങേറ്റം കുറിച്ച ജോര്‍ജ്ജ് ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് പിന്നീട് സ്ഫടികം ജോര്‍ജ്ജ് എന്നറിയപ്പെടാന്‍ തുടങ്ങി.

Content Highlight: Ashokan talks about his character in the movie Spadikam