എഴുത്തുകാരനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ആര്യന്‍ ഖാൻ; ആമസോണ്‍ വെബ് സീരിസ് ഉടന്‍
Film News
എഴുത്തുകാരനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ആര്യന്‍ ഖാൻ; ആമസോണ്‍ വെബ് സീരിസ് ഉടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd February 2022, 6:28 pm

എഴുത്തുകാരനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ആര്യന്‍ ഖാന്‍. സംവിധായകനാകാനുള്ള ആര്യന്റെ താല്‍പര്യത്തെ കുറിച്ച് ദീര്‍ഘനാളുകളായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടായിരുന്നു. ഒരു ഫീച്ചര്‍ ഫിലിമോ വെബ് സീരിസോ ആവാന്‍ സാധ്യതയുള്ള ആശയത്തില്‍ ആര്യന്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്യന് അഭിനയിക്കുന്നതില്‍ താല്‍പര്യമില്ലെന്നും സംവിധാനത്തിലാണ് താല്‍പര്യമെന്നും ഷാരൂഖ് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.

‘ആമസോണ്‍ പ്രൈമിന് വേണ്ടിയുള്ള സീരിസും റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടിയുള്ള ഫീച്ചര്‍ ഫിലിമുമാണ് മുന്നില്‍ നില്‍ക്കുന്ന രണ്ട് ആശയങ്ങള്‍.ഒരു കടുത്ത ആരാധകന്റെ കഥ പറയുന്ന സീരിസായിരിക്കും ആമസോണ്‍ പ്രൈമിലെത്തുന്നത്. എന്നാല്‍ സീരിസിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

പ്ലാന്‍ ചെയ്യുന്നത് പോലെ കാര്യങ്ങള്‍ നടന്നാല്‍ ഈ വര്‍ഷം തന്നെ സീരിസ് പുറത്ത് വരും,’ ആര്യനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി ചെയ്യുന്ന കണ്ടന്റ് ബിലാല്‍ സിദ്ധിഖിയുമൊത്താണ് ആര്യന്‍ എഴുതുന്നത്.

അതേസമയം ഷാരൂഖിന്റെ മകള്‍ സുഹാന അഭിനയത്തിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ്. സോയ അക്തര്‍ നെറ്റ്ഫ്‌ളിക്‌സിനായി സംവിധാനം ചെയ്യുന്ന വെബ്ബ് സീരിസിലായിരിക്കും സുഹാന അഭിനയിക്കുന്നത്.

അതേ സമയം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. അതിനു ശേഷം പുതിയ ചിത്രമായ പത്താന്റെ ചിത്രീകരണത്തിനായ സ്‌പെയ്‌നിലേക്ക് പോകും.


Content Highlight: Aryan is about to make his debut as a writer