നഷ്ടപ്പെടുത്തിയ നിലമ്പൂര്‍ തിരിച്ചുപിടിച്ച് ആര്യാടന്‍ ഷൗക്കത്ത്
Kerala News
നഷ്ടപ്പെടുത്തിയ നിലമ്പൂര്‍ തിരിച്ചുപിടിച്ച് ആര്യാടന്‍ ഷൗക്കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd June 2025, 12:35 pm

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചു. 77,737 വോട്ടിനാണ് ആര്യാടന്‍ ഷൗക്കത്ത് ജയിച്ചത്. 11077 വോട്ടിന്റെ ലീഡാണ് അദ്ദേഹം നേടിയത്.

വോട്ടെണ്ണല്‍ തുടങ്ങി ആദ്യഘട്ടം മുതലേ ആര്യാടന്‍ ഷൗക്കത്ത് തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം. സ്വരാജും സ്വതന്ത്രസ്ഥാനാര്‍ത്ഥി പി.വി അന്‍വറും ബി.ജെ.പി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജുമാണ് ആര്യാടന്‍ ഷൗക്കത്തിന് പിന്നിലുണ്ടായിരുന്നത്. എം.സ്വരാജ് 66,660വോട്ടാണ് നേടിയത്. പി.വി അന്‍വര്‍ 19,760 വോട്ടും നേടി. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി 8,628 വോട്ടാണ് നേടിയത്.

Content Highlight: Aryadan Shoukat regains lost Nilambur