ആദ്യ ദിവസം ലോക തിയേറ്ററില്‍ കണ്ടപ്പോള്‍ താന്‍ വളരെ ഇമോഷണലായിരുന്നുവെന്ന് അരുണ്‍ കുര്യന്‍. ഇന്റര്‍വെല്‍ ബ്ലോക്കില് ദുര്‍ഗയുടെ പെര്‍ഫോമന്‍സ് കണ്ടിട്ട് താന്‍ ഇമോഷണലായെന്നും അരുണ്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയിലെ ഒരു ഷോട്ട് ഞാന്‍ കണ്ടിട്ടില്ലായിരുന്നു. ദുര്‍ഗ കോ ആക്ടറിന്റെ പുറത്ത് കേറി നില്‍ക്കുമ്പോള്‍ കണ്ണ് മാറുന്ന ഒരു ഷോട്ടുണ്ടായിരുന്നു. അരുണ്‍ ചേട്ടന്‍ എഡിറ്റില്‍ വിഷ്വല്‍ കാണിച്ചിരുന്നു.
പക്ഷേ ഈ ഷോട്ട് ഞാന്‍ കണ്ടില്ലായിരുന്നു. പിന്നെ ഞാന്‍ തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുകയായിരുന്നു. ആ ഷോട്ട് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു എനിക്ക്. ജേക്‌സേട്ടന്റെ ഒരു അടിപൊളി മ്യൂസിക്കും. പറയുമ്പോള്‍ എനിക്ക് ഇപ്പോഴും രോമാഞ്ചം വരും,’ അരുണ്‍ പറയുന്നു.
പിന്നെ സിനിമ കാണുമ്പോള്‍ തനിക്ക് അനാവശ്യമായി ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും സിനിമ റിലീസായ ദിവസം നല്ല മഴയായത് കാരണം ആരെങ്കിലും സിനിമ കാണാന്‍ വരാതിരിക്കുമോ എന്നൊക്കെ ചിന്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശാന്തിക്കും ഈ ടെന്‍ഷനുണ്ടായിരുന്നുവെന്നും റിലീസാവുന്നതിന്റെ തലേ ദിവസം തങ്ങള്‍ ഉറങ്ങിയിട്ട് ഇല്ലെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.
270 കോടിയും പിന്നിട്ട് തിയേറ്ററുകളില്‍ ഗംഭീര മുന്നേറ്റം നടത്തുകയാണ് ഡൊമനിക് അരുണിന്റെ സംവിധാനത്തില്‍ എത്തിയ ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തില്‍ എത്തിയ സിനിമ അന്യഭാഷകളിലും ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്.
ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫയര്‍ ഫിലിംസ് നിര്‍മിച്ച് ലോക ഇിതനോടകം പല റെക്കോഡുകളും തകര്‍ത്തു. സിനിമയില്‍ നസ്ലെന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി തുടങ്ങിയവരും അഭിനയിക്കുന്നു.
Content highlight: Arun Kurien said he was very emotional when he saw it at the Loka Theater on the first day