ജോണി ആന്റണി ആദ്യമായി സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സി.ഐ.ഡി മൂസ. മലയാളത്തിലെ എക്കാലത്തെയും മികച്ച എന്റെര്‍റ്റൈനര്‍ സിനിമകളില്‍ മുന്‍പന്തിയില്‍ തന്നെയാണ് സി.ഐ.ഡി മൂസയുടെ സ്ഥാനം.
ജോണി ആന്റണി ആദ്യമായി സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സി.ഐ.ഡി മൂസ. മലയാളത്തിലെ എക്കാലത്തെയും മികച്ച എന്റെര്‍റ്റൈനര്‍ സിനിമകളില്‍ മുന്‍പന്തിയില്‍ തന്നെയാണ് സി.ഐ.ഡി മൂസയുടെ സ്ഥാനം.
ഉദയകൃഷ്ണ രചന നിര്‍വഹിച്ച ചിത്രത്തില്‍ ഭാവനയും ദിലീപുമായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. അവര്‍ക്ക് പുറമെ ജഗതി, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സുകുമാരി, വിജയരാഘവന്‍ തുടങ്ങി ഒരുപിടി മികച്ച അഭിനേതാക്കള്‍ അണിനിരന്നിട്ടുണ്ട്.
അന്ന് സിനിമയുടെ ആര്‍ട്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നത് എം. ബാവയായിരുന്നു. ഇപ്പോള്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സി.ഐ.ഡി മൂസയിലെ ആര്‍ട്ടിനെ കുറിച്ച് പറയുകയാണ് അദ്ദേഹം.
‘സി.ഐ.ഡി മൂസ വളരെ ഫണ്ണായ ഒരു സിനിമയായിരുന്നു. അന്ന് 110 ദിവസമോ 120 ദിവസമോ ആയിരുന്നു അത് ഷൂട്ട് ചെയ്യാന്‍ വേണ്ടിയെടുത്ത സമയം. സിനിമയില്‍ ഭാവനയും ദിലീപുമൊക്കെ താമസിക്കുന്ന ഫ്‌ളാറ്റുകളുണ്ട്. സ്‌കൈ ലൈന്‍ എന്നാണ് ആ ഫ്‌ളാറ്റിന്റെ പേര്.
പക്ഷെ അവിടെ സ്‌കൈ ലൈന്‍ ഫ്‌ളാറ്റിന്റെ പുറംഭാഗം മാത്രമാണ് ഉപയോഗിച്ചത്. അതിന്റെ ഉള്‍വശം ഷൂട്ട് ചെയ്യുന്നത് പല സ്ഥലത്തായിട്ടുള്ള സെറ്റിലാണ്. അതായത് സിനിമക്ക് വേണ്ടി ഒരു സെറ്റിട്ടു. എന്നിട്ട് അത് പൊളിച്ച് ഫോര്‍ട്ട് കൊച്ചിയിലും ഹൈവേ ഗാര്‍ഡനിലും മാറ്റിമാറ്റി കൊണ്ടുവരുമായിരുന്നു.
പത്ത് തവണ ഷിഫ്റ്റ് ചെയ്ത ഫ്‌ളാറ്റാണ് ആ സിനിമയിലേത്. ഫ്‌ളാറ്റ് സെറ്റായിരുന്നു. രണ്ട് ഫ്‌ളാറ്റായി കാണിക്കുമെങ്കിലും സത്യത്തില്‍ അവിടെ ഒരൊറ്റ ഫ്‌ളാറ്റായിരുന്നു ഉണ്ടായിരുന്നത്. പൊളിച്ച ശേഷം കളറ് മാറ്റിയാണ് ഉപയോഗിച്ചത്.
ഇടയ്ക്ക് ഭാവനയുടെ ഡേറ്റ് കിട്ടുമ്പോള്‍ ഹൈവേ ഗാര്‍ഡന്‍ ഫ്രീ ആയിരിക്കില്ല. അപ്പോള്‍ ആ സെറ്റുമായി ഫോര്‍ട്ട് കൊച്ചിയിലേക്ക് പോവും. പിന്നീട് അവിടുന്ന് അത് പൊളിച്ച് തിരികെ കൊണ്ടുവന്ന് കളറ് മാറ്റും. അങ്ങനെ ദിലീപിന്റെ വീടുണ്ടാകും. ഫ്‌ളാറ്റില്‍ വളരെ ഫണ്ണായി വര്‍ക്ക് ചെയ്ത സിനിമയാണ് സി.ഐ.ഡി മൂസ,’ എം. ബാവ പറഞ്ഞു.
Content Highlight: Art Director M. Bava Talks About CID Moosa Flat