2026 ഫിഫ ലോകകപ്പിന്റെ കിരീട പോരിന് വീണ്ടും യോഗ്യത നേടിയിരിക്കുകയാണ് ഡിഫന്റിങ് ചാമ്പ്യന്മാരായ അര്‍ജന്റീന. അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. ഇതോടെ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടുകയും ചെയ്തു.
ഇതോടെ ഒരു വമ്പന്‍ നേട്ടവും അര്‍ജന്റീന സ്വന്തമാക്കിയിരിക്കുകയാണ്. ലോകകപ്പ് ചരിത്രത്തില്‍ കളിച്ച എല്ലാ സെമി ഫൈനലും വിജയിച്ച ടീമാകാനാണ് അര്‍ജന്റീനയ്ക്ക് സാധിച്ചത്. ഇതുവരെ ആറ് സെമി ഫൈ നലുകളാണ് അര്‍ജന്റീന കളിച്ചത്. ഇതുവരെ മറ്റൊരു ടീമിനും ലോകകപ്പില്‍ കളിച്ച എല്ലാ സെമി ഫൈനല്‍ മത്സരത്തിലും വിജയിക്കാന്‍ സാധിച്ചിട്ടില്ല.
Argentina are headed back to the #FIFAWorldCup Final 🇦🇷
അതേസമയം മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ആന്റണി ഡോര്‍ഡനാണ് ആദ്യ ഗോള്‍ നേടി ആരവം സൃഷ്ടിച്ചത്. മോര്‍ഗണ്‍ റോജറിന്റെ പാസില്‍ 55ാം മിനിട്ടിലാണ് ജോര്‍ഡന്‍ അര്‍ജന്റീനയുടെ വല കുലുക്കിയത്. എന്നാല്‍ പിന്നീടുണ്ടായ തീ പാറുന്ന പോരാട്ടത്തിനൊടുവില്‍ അര്‍ജന്റീന വമ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു.
Messi’s second assist reminds us that great players don’t just score goals—they understand the game.
One moment, one glance, one precise pass—and the entire defense was rendered ineffective. It wasn’t about power, but intelligence; not speed, but vision. That is the difference… pic.twitter.com/bm93FIDFg7
85ാം മിനിട്ടില്‍ എന്‍സോ ഫര്‍ണാണ്ടസാണ് അര്‍ജന്റീനയ്ക്ക് ആദ്യ ഗോള്‍ നേടിക്കൊടുത്തത്. ഇംഗ്ലണ്ട് ഡിഫന്റര്‍മാരെ മറികടന്ന് സാക്ഷാല്‍ ലയണല്‍ മെസിയുടെ പാസില്‍, എന്‍സോ ബോക്‌സിന് മുന്നില്‍ നിന്ന് അടിച്ച കിടിലന്‍ ഷോട്ട് ത്രീ ലയണ്‍സിന്റെ വലയിലേക്ക് ചീറിപ്പായുകയായിരുന്നു. ശേഷം ഇംഗ്ലണ്ടിനെ കളത്തില്‍ കീഴ്‌പ്പെടുത്തിക്കൊണ്ടായിരുന്നു മെസിപ്പടയുടെ പിന്നീടുള്ള നീക്കങ്ങളെല്ലാം.
അധികം വൈകാതെ എക്‌സ്ട്രാ ടൈമില്‍ വീണ്ടും മെസിയുടെ പാസില്‍ ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഹെഡ്ഡര്‍ അര്‍ജന്റീനയുടെ വിജയഗോള്‍ ഉറപ്പിക്കുകയായിരുന്നു. ഇംഗ്ലീഷ് ഡിഫന്റര്‍മാരും മിഡ് ഫീല്‍ഡര്‍മാരും മെസിയെ പൂട്ടിയെങ്കിലും, എല്ലാ തന്ത്രങ്ങളും പൊട്ടിച്ചായിരുന്നു സഹ താരങ്ങള്‍ക്ക് മെസി കിടിലന്‍ അസിസ്റ്റ് നല്‍കിയത്. കളിയിലെ താരവും മെസിയായിരുന്നു.
No exagero, probablemente mi jugada favorita de Messi. Sencillamente perfecta pic.twitter.com/FQuVMEydsw
2022 ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീന ഇത്തവണ കിരീടം സ്വന്തമാക്കാനാണ് കളത്തിലിറങ്ങുന്നത്. സ്‌പെയ്‌നാണ് ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളി. ജൂലൈ 19ന് ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്‌റ്റേഡിയമാണ് വേദി.
Content Highlight: Argentina In Great Record Achievement In FIFA World Cup Semi Final