2026 ഫിഫ ലോകകപ്പില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. കന്‍സാസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അള്‍ജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ടീമിന്റെ തുടക്കം. ലയണല്‍ മെസിയുടെ ഹാട്രിക്ക് കരുത്തിലാണ് നീലപ്പട വിജയം സ്വന്തമാക്കിയത്.
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) June 17, 2026
മത്സരത്തില്‍ ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ തന്നെ അര്‍ജന്റീന ആക്രമണങ്ങള്‍ നടത്തി. മിനിട്ടുകള്‍ക്കകം മെസി പന്ത് വലയിലെത്തിച്ചു. പക്ഷേ, ഓഫ് സൈഡായി.
ഒമ്പതാം മിനിട്ടില്‍ അര്‍ജന്റൈന്‍ താരങ്ങളെ ഞെട്ടിച്ച് അള്‍ജീരിയ വല കുലുക്കി. എന്നാല്‍, അതും ഓഫ്സൈഡ് കുരുക്കില്‍ പെട്ടു. പിന്നാലെ ഇരുടീമുകളും പന്തിന് പിന്നാലെ പാഞ്ഞു.
ലയണൽ മെസി. Photo: Fabrizio Romano /x.com
ഏറെ വൈകാതെ അര്‍ജന്റൈന്‍ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. റോഡ്രിഗോ ഡി പോള്‍ നല്‍കിയ പന്ത് സ്വീകരിച്ച് മെസി നീലപ്പടക്ക് ലീഡ് സമ്മാനിച്ചു. തന്റെ ആറാം ലോകകപ്പില്‍ കളിച്ച താരം 17ാം മിനിട്ടിലാണ് ഗോള്‍ നേടിയത്.
ഒന്നാം പകുതി ഇതേ സ്‌കോറില്‍ അവസാനിച്ചു. കളി പുനരാരംഭിച്ചപ്പോള്‍ വീണ്ടും മെസി വിസമയം കാണിച്ചു. 60ാം മിനിട്ടിലായിരുന്നു താരത്തിന്റെ രണ്ടാം ഗോള്‍ പിറന്നത്. അള്‍ജീരിയ ഗോളി ലൂക്ക സിദാന്റെ പിഴവില്‍ റീബൗണ്ടായി ലഭിച്ച പന്ത് താരം വലയിലെത്തിക്കുകയായിരുന്നു.
ഏറെ വൈകാതെ മെസി തന്റെ ഹാട്രിക്കും പൂര്‍ത്തിയാക്കി. നിക്കോളാസ് ഗോണ്‍സാലസ് നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു മിശിഹയുടെ ഈ ഗോള്‍ നേട്ടം. 76ാം മിനിട്ടിലാണ് ഫിഫ ലോകകപ്പിലെ തന്റെ ആദ്യ ഹാട്രിക്ക് അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ വലയിലെത്തിച്ചത്.
പിന്നാലെ, കോച്ച് ലയണല്‍ സ്‌കലോണി മെസിയെ പിന്‍വലിച്ചു. ശേഷിക്കുന്ന സമയത്ത് അര്‍ജന്റീന ലീഡ് ഉയര്‍ത്താന്‍ ശ്രമിച്ചു. മറുവശത്ത് അള്‍ജീരിയ ഒരു ഗോള്‍ തിരിച്ചടിക്കാനും ശ്രമങ്ങള്‍ നടത്തി. എന്നാല്‍, ഇതേ സ്‌കോറില്‍ തന്നെ നിന്നതോടെ ഫൈനല്‍ വിസിലെത്തിയതോടെ അര്‍ജന്റീന മൂന്ന് പോയിന്റും സ്വന്തമാക്കി.
Content Highlight: Argentina defeated Algeria in FIFA World Cup 2026 with the hat trick of Lionel Messi