തുറന്ന് സംസാരിക്കുന്നത് കേരളത്തില്‍ ബോള്‍ഡ്നെസാണെന്ന് നേരത്തേ അറിഞ്ഞെങ്കില്‍ ഞാന്‍ സംസാരിക്കില്ലായിരുന്നു: അര്‍ച്ചന കവി
Entertainment
തുറന്ന് സംസാരിക്കുന്നത് കേരളത്തില്‍ ബോള്‍ഡ്നെസാണെന്ന് നേരത്തേ അറിഞ്ഞെങ്കില്‍ ഞാന്‍ സംസാരിക്കില്ലായിരുന്നു: അര്‍ച്ചന കവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th January 2025, 10:29 pm

ടെലിവിഷന്‍ അവതാരകയായി കരിയര്‍ ആരംഭിച്ചയാളാണ് അര്‍ച്ചന കവി. ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് അര്‍ച്ചന സിനിമാലോകത്തേക്കെത്തിയത്. ആദ്യ ചിത്രത്തിലെ പ്രകടനം കൊണ്ടുതന്നെ അര്‍ച്ചന ശ്രദ്ധേയയായി. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ അര്‍ച്ചന തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറയിച്ചു.

ഒരിടവേളക്ക് ശേഷം ഐഡന്റിറ്റി എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് അര്‍ച്ചന കവി. മാനസികാരോഗ്യം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ അര്‍ച്ചന തുറന്ന് സംസാരിച്ചിരുന്നു. താന്‍ ഇങ്ങനെ തുറന്ന് സംസാരിക്കുമ്പോള്‍ ഭൂരിഭാഗം പേരും അര്‍ച്ചന ഭയങ്കര ബോള്‍ഡാണെന്ന് പറഞ്ഞ് പ്രശംസിക്കുമെന്നും എന്നാല്‍ അത് ബോള്‍ഡ്നെസ് അല്ലെന്നും അര്‍ച്ചന കവി പറയുന്നു.

തുറന്ന് സംസാരിക്കുന്നത് കേരളത്തില്‍ ബോള്‍ഡ്നൈസ് ആണെന്ന് നേരത്തേ തിരിച്ചറിഞ്ഞങ്കില്‍ ചിലപ്പോള്‍ ഞാന്‍ സംസാരിക്കില്ലായിരുന്നു എന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. തന്നെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ദല്‍ഹി സെന്റ് സേവ്യേഴ്സ് സ്‌കൂള്‍ ആണെന്നും തെറ്റെന്ന് തോന്നുന്ന കാര്യത്തെ ചോദ്യം ചെയ്യാനാണ് അവിടെ പഠിപ്പിച്ചതെന്നും നടി പറഞ്ഞു.

കേരളത്തിലേക്ക് വന്നപ്പോള്‍ തനിക്ക് കള്‍ച്ചറല്‍ ഷോക്ക് ആയെന്നും ഇവിടെ അതോറിറ്റിയെ ചോദ്യം ചെയ്യാനുള്ള അവകാശമില്ലെന്നും അര്‍ച്ചന പറയുന്നു. ഗൃഹലക്ഷ്മി മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായായിരുന്നു അര്‍ച്ചന കവി.

‘ഞാന്‍ മാനസികാരോഗ്യം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങള്‍ തുറന്ന് സംസാരിക്കാറുണ്ട്. അപ്പോള്‍ ഭൂരിഭാഗം പേരും അര്‍ച്ചന ഭയങ്കര ബോള്‍ഡാണെന്ന് പറഞ്ഞ് പ്രശംസിക്കും. എന്നാല്‍ അത് ബോള്‍ഡ്നെസ് അല്ല. ഞാന്‍ എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞ് ശീലിച്ചൊരാളാണ്.

ആ സ്വാതന്ത്ര്യം എനിക്കുണ്ട്. തുറന്ന് സംസാരിക്കുന്നത് കേരളത്തില്‍ ബോള്‍ഡ്നെസ് ആണെന്ന് നേരത്തേ തിരിച്ചറിഞ്ഞങ്കില്‍ ചിലപ്പോള്‍ ഞാന്‍ സംസാരിക്കില്ലായിരുന്നു.

എന്നെ രൂപപ്പെടുത്തിയതില്‍ നിര്‍ണായക പങ്ക് ഞാന്‍ പഠിച്ച ദല്‍ഹി സെന്റ് സേവ്യേഴ്സ് സ്‌കൂളിനാണ്. തെറ്റെന്ന് തോന്നുന്ന കാര്യത്തെ ചോദ്യം ചെയ്യാനാണ് അവിടം എന്നെ പഠിപ്പിച്ചത്. ബിരുദ പഠനത്തിന് കേരളത്തിലേക്ക് വന്നപ്പോള്‍ കള്‍ച്ചറല്‍ ഷോക്ക് ഉണ്ടായി. കാരണം ഇവിടെ അതോറിറ്റിയെ ചോദ്യം ചെയ്യാനുള്ള അവകാശമില്ല. അവര്‍ എന്ത് പറയുന്നോ അത് നമ്മള്‍ കണ്ണും പൂട്ടി അനുസരിച്ചോണം. അതെനിക്ക് ബുദ്ധിമുട്ടായിരുന്നു,’ അര്‍ച്ചന കവി പറയുന്നു.

Content Highlight: Archana Kavi Talks About Her Boldness