എഡിറ്റര്‍
എഡിറ്റര്‍
‘തര്‍ക്കിക്കാതിരിക്കുന്നതാണ് നല്ലത്’; വിവാദങ്ങള്‍ക്ക് വിരാമമില്ല; പ്രിയദര്‍ശനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് സംവിധായകന്‍ എ.ആര്‍ മുരുകദോസ്
എഡിറ്റര്‍
Saturday 15th April 2017 6:30pm

ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് പ്രഖ്യാപനമുണ്ടാക്കിയ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ജൂറിയായ പ്രിയദര്‍ശനു നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ വാക്‌പോരിലേക്ക് നീങ്ങുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.


Also Read: പ്രൈം അംഗമാകാനുള്ള കാലാവധി ഇന്ന് അവസാനിക്കുന്നു; റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍


അവാര്‍ഡ് പ്രഖ്യാപനത്തെ വിമര്‍ശിച്ച പ്രമുഖരില്‍ ഒരാളാണ് സംവിധായകന്‍ എ.ആര്‍ മുരുകദോസ്. ഇതിന് പ്രിയദര്‍ശന്‍ എതിര്‍വിമര്‍ശനം ഉന്നയിച്ചതോടെ വീണ്ടും മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മുരുകദോസ്. കടുത്ത ഭാഷയിലാണ് മുരുകദോസിന്റെ മറുപടി.

തന്റെ അഭിപ്രായം ഇന്ത്യയുടെ മുഴുവന്‍ ശബ്ദമാണെന്നാണ് അദ്ദേഹം പറഞ്ഞത്. തന്നോട് തര്‍ക്കിക്കാന്‍ നില്‍ക്കാത്തതാണ് നല്ലതെന്നും മുരുകദോസ് ട്വിറ്ററില്‍ കുറിച്ചു.


ജീവിതത്തില്‍ ഇന്നു വരെ മുരുകദോസ് നല്ല ഒരു സിനിമ പോലും ചെയ്തിട്ടില്ലെന്നും മോശം ആക്ഷന്‍ സിനിമകള്‍ മാത്രമാണ് ചെയ്തതെന്നും നേരത്തേ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറഞ്ഞത്.

‘പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ ജൂറി പുലര്‍ത്തിയ വ്യക്തി സ്വാധീനവും പക്ഷപാതവും തീര്‍ത്തും വ്യക്തമാണ്.’ എന്ന് ട്വിറ്ററില്‍ കുറിച്ചുകൊണ്ടായിരുന്നു മുരുഗദോസ് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിക്ക് എതിരെ നിരാശ പ്രകടിപ്പിച്ചത്.

Advertisement