എഡിറ്റര്‍
എഡിറ്റര്‍
പ്രൈം അംഗമാകാനുള്ള കാലാവധി ഇന്ന് അവസാനിക്കുന്നു; റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍
എഡിറ്റര്‍
Saturday 15th April 2017 5:42pm

മുംബൈ: ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനങ്ങള്‍ വാരിക്കാരി നല്‍കിയ റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് പ്രൈം അംഗത്വമെടുക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് വിപണിയില്‍ മികച്ച സ്ഥാനം നേടിയെടുത്ത ജിയോയ്ക്ക് പക്ഷേ ഇപ്പോള്‍ ട്രായി മൂക്ക് കയര്‍ ഇട്ടിരിക്കുകയാണ്. പുതുതായി പ്രഖ്യാപിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ട്രായി നിര്‍ദ്ദേശം അനുസരിച്ച് ജിയോയ്ക്ക് പിന്‍വലിക്കേണ്ടി വന്നിരുന്നു.


Also Read: ‘മണിക് സര്‍ക്കാര്‍ സി.പി.ഐ.എമ്മിന് കുത്തിയാലും വോട്ട് താമരയ്ക്ക് വീഴും’ ത്രിപുരയില്‍ വോട്ടിങ് മെഷീന്‍ അട്ടിമറി നടത്തുമെന്ന് ബി.ജെ.പി പ്രസിഡന്റിന്റെ വെല്ലുവിളി


എന്നാല്‍ ‘ധന്‍ധനാധന്‍’ എന്ന പേരില്‍ കുറഞ്ഞ നിരക്കിലുള്ള ഡാറ്റാ ഓഫറുകള്‍ ജിയോ പ്രഖ്യാപിച്ചു. എതിരാളികളേക്കാള്‍ മുന്നിലെത്തുക എന്ന ഉറച്ച ലക്ഷ്യം തന്നെയാണ് ജിയോയ്ക്ക് ഉള്ളത്. പ്രൈം അംഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കിലും അല്ലാത്തവര്‍ക്ക് താരതമ്യേനെ കൂടിയ നിരക്കിലുമാണ് ജിയോയുടെ ഓഫറുകള്‍. പ്രൈം അംഗമാകാനുള്ള കാലാവധി മാര്‍ച്ച് 31-ന് അവസാനിക്കാനിരുന്നപ്പോള്‍ വീണ്ടും നീട്ടി നല്‍കിയിരുന്നു. ഇത് ഇന്ന് അവസാനിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ജിയോ ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍ വായിക്കാം:

1. സൗജന്യ കാലം അവസാനിക്കുന്നു

ജിയോ സേവനം ആരംഭിച്ചത് മുതല്‍ സൗജന്യമായാണ് സേവനങ്ങള്‍ ലഭിച്ചത്. ഇത് അവസാനിക്കാന്‍ പോകുകയാണ്. നാളെ, ഏപ്രില്‍ 16 മുതല്‍ പുതിയ താരിഫ് പ്രകാരം റീച്ചാര്‍ജ് ചെയ്താല്‍ മാത്രമേ സേവനങ്ങള്‍ ആസ്വദിക്കാന്‍ കഴിയൂ.

2. ‘ധന്‍ധനാധന്‍’ ഓഫറിന്റേയും അന്ത്യം

ഈ വാരം ആദ്യം ജിയോ പ്രഖ്യാപിച്ച ധന്‍ധനാധന്‍ ഓഫറിന് അല്‍പ്പായുസ് മാത്രമേയുള്ളു. ഈ ഓഫര്‍ പ്രകാരം 408 രൂപയ്ക്ക് (309+99) റീച്ചാര്‍ജ് ചെയ്താല്‍ മൂന്ന് മാസത്തേക്ക് 84 ജി.ബി ഡാറ്റയും (പ്രതിദിനം ഒരു ജി.ബി), 509 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ മൂന്ന് മാസത്തേക്ക് 84 ജി.ബി ഡാറ്റയും (പ്രതിദിനം രണ്ട് ജി.ബി) ആണ് ലഭിക്കുക. പ്രൈമിലെ ‘എക്‌സ്‌ക്ലൂസിവ്’ ആയതിനാല്‍ ഈ ഓഫറും ഇന്ന് അവസാനിക്കുകയാണ്.


Also Read: ‘ജീപ്പിനുമുമ്പില്‍ എന്നെയും കെട്ടിയിട്ട് ഒമ്പതു ഗ്രാമങ്ങളില്‍ അവര്‍ കറങ്ങി’ സംഭവിച്ചത് എന്താണെന്ന് കശ്മീരില്‍ സൈന്യത്തിന്റെ അതിക്രമം നേരിട്ട യുവാവ് പറയുന്നു


3. നേരത്തേ നേടിയവര്‍ക്ക് ആശ്വാസം

എന്നാല്‍ കാലപരിധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ പ്രൈം അംഗമായ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ല. പ്രൈം അംഗത്വത്തിനൊപ്പം 303 രൂപയ്‌ക്കോ അതിന് മുകളിലോ റീച്ചാര്‍ജ് ചെയ്തവര്‍ക്ക് ആ സമയത്ത് വാഗ്ദാനം ചെയ്ത സേവനങ്ങള്‍ മുടങ്ങാതെ ലഭിക്കും. അതായത്, ട്രായി വിലക്കുന്നതിന് മുന്‍പ് റീച്ചാര്‍ജ് ചെയ്തവര്‍ക്ക് സമ്മര്‍ സര്‍പ്രൈസ് മൂന്ന് മാസത്തേക്ക് ആസ്വദിക്കാം.

4. പുതിയ താരിഫ് 408 മുതല്‍

പ്രൈം അഗമല്ലാത്ത ഉപഭോക്താക്കള്‍ക്കായുള്ള റിലയന്‍സ് ജിയോയുടെ പുതിയ താരിഫ് പ്ലാനുകള്‍ ആരംഭിക്കുന്നത് 408 രൂപ മതലാണ്. 408, 608 എന്നീ ഓഫറുകളാണ് യഥാക്രമം ഒരു ജി.ബി, രണ്ട് ജി.ബി എന്ന പ്രകാരത്തില്‍ പ്രൈം അംഗമല്ലാത്തവര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. രണ്ട് പ്ലാനുകള്‍ക്കും കാലാവധി 84 ദിവസമാണ്.


Also Read: അച്ഛന്‍ പശുവിനെ കൊന്നതിന് ശിക്ഷയായി അഞ്ചുവയസുകാരിയുടെ വിവാഹം ഉറപ്പിച്ച് മധ്യപ്രദേശിലെ പഞ്ചായത്ത്


5. ശബ്ദം സൗജന്യം!

ഉദ്ഘാടന വേളയില്‍ പ്രഖ്യാപിച്ച പോലെ തന്നെ റിലയന്‍സ് ജിയോയില്‍ വോയിസ് കോളുകള്‍ സൗജന്യമായി തുടരും. ഇന്ത്യയ്ക്കുള്ളിലെ ലാന്‍ഡ് ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഏത് നെറ്റ്‌വര്‍ക്കിലേക്കും കോളുകള്‍ സൗജന്യമാണ്. സേവനം ആരംഭിച്ച 2016 സെപ്റ്റംബര്‍ മുതല്‍ കോളുകള്‍ സൗജന്യമാണ്.

6. റോമിംഗ് വിമുക്ത നെറ്റ്‌വര്‍ക്ക്

വോയിസ് കോളുകള്‍ സൗജന്യമാണെന്നതിനൊപ്പം ഇന്ത്യയെയൊന്നാകെ ഒറ്റ സര്‍ക്കിളായാണ് ജിയോ പരിഗണിക്കുന്നത്. അതായത്, രാജ്യത്ത് എവിടെ പോയാലും റോമിംഗ് ഇല്ലാതെ ജിയോ സേവനങ്ങള്‍ ആസ്വദിക്കാം. സാധാരണ ഉപഭോക്താക്കളെ എന്നും വിഷമിപ്പിച്ച സംഗതിയായാണ് റോമിംഗ് ചാര്‍ജുകള്‍. ജിയോയില്‍ അത് ഇല്ല.


Don’t Miss: മതവിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ ലോക റാങ്കിംഗില്‍ ഇന്ത്യ നാലാമത്: മോശം റാങ്കിംഗിനു കാരണം ഗോവധത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍


7. പ്ലാന്‍ ഏതുമാകട്ടെ, ഉപയോഗത്തിന് നിയന്ത്രണമുണ്ട്

ഏത് പ്ലാനാണെങ്കിലും ഫെയര്‍ യൂസേജ് പോളിസി (എഫ്.യു.പി) പ്രകാരം അതിന് നിയന്ത്രണമുണ്ട് ജിയോയില്‍. 408 രൂപയുടെ പ്ലാനിന് പ്രതിദിനം ഒരു ജി.ബി ഡാറ്റയും 608 രൂപയുടെ പ്ലാനിന് പ്രതിദിനം രണ്ട് ജി.ബി ഡാറ്റയും മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. 999 രൂപയുടേയോ അതിന് മുകളിലോ ഉള്ള തുകയുടെ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ഇനി ലഭ്യമല്ല. ഈ പ്ലാനുകളില്‍ എഫ്.യു.പി പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഇല്ലായിരുന്നു.

Advertisement