സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് സിനിമയിലേക്ക് വന്നത്. പിന്നീട് മനോഹരം എന്ന സിനിമയിലും അപർണ അഭിനയിച്ചു. വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിലൂടെ തമിഴിലും അപർണ അരങ്ങേറ്റം നടത്തി.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് സിനിമയിലേക്ക് വന്നത്. പിന്നീട് മനോഹരം എന്ന സിനിമയിലും അപർണ അഭിനയിച്ചു. വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിലൂടെ തമിഴിലും അപർണ അരങ്ങേറ്റം നടത്തി.
2023ൽ പുറത്തിറങ്ങിയ ഡാഡ എന്ന ചിത്രത്തിലെ അപർണയുടെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു. മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് നേടാനും ഡാഡ എന്ന ചിത്രത്തിലൂടെ അപർണക്ക് സാധിച്ചു.
ഇപ്പോള്‍ തന്നോട് ഇന്റര്‍വ്യൂവില്‍ ട്രോളുകള്‍ വരുന്നതുപോലെ സംസാരിക്കുമോ എന്ന് ചോദിച്ചിട്ടുണ്ടെന്ന് പറയുകയാണ് അപര്‍ണ.
ഇന്റര്‍വ്യൂവിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒന്ന് ക്യാമറ കട്ട് ചെയ്യുമോ എന്ന് ഇന്റര്‍വ്യൂവര്‍ പറഞ്ഞെന്നും തന്നോട് ട്രോളൊക്കെ വരുന്നതുപോലെ എന്തെങ്കിലും സംസാരിക്കുമോ എന്ന് ചോദിച്ചെന്നും നടി പറയുന്നു.

തനിക്ക് അങ്ങനെ സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ഇങ്ങനെ സംസാരിച്ചിട്ട് എന്താണ് കാര്യമെന്നാണ് ആ ഇന്റര്‍വ്യൂവര്‍ ചോദിച്ചതെന്നും ഇപ്പോള്‍ ഇങ്ങനെയാണ് എല്ലാവരും ഇന്റര്‍വ്യൂ തരുന്നതെന്ന് പറഞ്ഞുവെന്നും അപര്‍ണ പറഞ്ഞു.
അങ്ങനെയാണെങ്കില്‍ തനിക്ക് താത്പര്യമില്ലെന്ന് അവരോട് പറഞ്ഞെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അപര്‍ണ.
‘എന്നോട് ഒരിക്കല്‍ ഇന്റര്‍വ്യൂവിന്റെ ഇടയില്‍ ഒന്ന് ക്യാമറ കട്ട് ചെയ്യുമോ എന്ന് ചോദിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു ‘മോളെ കുറച്ച് ട്രോളൊക്കെ വരുന്നതുപോലെ എന്തെങ്കിലും സംസാരിക്കുമോ’ എന്ന് എന്നോട് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്.
ഞാന്‍ പറഞ്ഞു ‘പറ്റില്ല. അങ്ങനെയായി സംസാരിക്കാന്‍ എനിക്കറിയില്ല’ എന്ന്. അപ്പോള്‍ അവര് പറഞ്ഞു ‘ഇങ്ങനെ സംസാരിച്ചുകഴിഞ്ഞാല്‍ എന്ത് കാര്യം’ എന്ന്. അത് ഞാന്‍ കരിയര്‍ തുടങ്ങിയ സമയത്താണ്. എന്റെ മനോഹരം എന്ന സിനിമ ഇറങ്ങിയ സമയത്താണ്.
‘അങ്ങനെയാണ് എല്ലാവരും ഇപ്പോള്‍ ചെയ്യുന്നത്. എല്ലാവരും അങ്ങനെയാണ് ഇന്റര്‍വ്യൂ കൊടുക്കുന്നത്’ എന്ന് എന്റെ അടുത്ത പറഞ്ഞു. അങ്ങനെയാണെങ്കില്‍ എനിക്ക് താത്പര്യമില്ലെന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെയൊരിക്കല്‍ സംഭവിച്ചിട്ടുണ്ട്,’ അപര്‍ണ പറയുന്നു.
Content Highlight: Aparna Das Share the Experience she faced in the interview